അഫ്ഗാനിൽ നാറ്റോ ദൗത്യസംഘത്തിന് നേരെ ചാവേറാക്രമണം; എട്ടു മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ നാറ്റോ ദൗത്യസേനയെ ലക്ഷ്യം വെച്ച ചാവേർ സ്ഫോടനത്തിൽ എട്ടു സിവിലിയന്മാർ കൊല്ലപ്പെട്ടു. യു.എസ് സൈനികരുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു.
ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. രാജ്യത്ത് അടുത്ത കാലങ്ങളിലായി ശക്തിപ്രാപിച്ച െഎ.എസ് യു.എസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാറിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്. ബുധനാഴ്ച രാവിലെ യു.എസ് എംബസിക്കും നാറ്റോ ആസ്ഥാനത്തിനും സമീപത്താണ് സംഭവം.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കാബൂളിലെ നാഷനൽ ഡിഫൻസ് സെക്യൂരിറ്റി (എൻ.ഡി.എസ്) ചെക്പോയിൻറിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക വാഹനവ്യൂഹത്തിനു സമീപമുള്ള നിരവധി വാഹനങ്ങൾ ആക്രമണത്തിൽ തകർന്നു. നാറ്റോസേനാവ്യൂഹം കടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായതെന്നും അഫ്ഗാൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വെള്ള ടൊയോട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. സൈന്യത്തെ തകർക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു ദിവസങ്ങൾക്കു ശേഷമാണ് സ്ഫോടനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.