സിംഗപ്പൂർ ഉച്ചകോടി: കിം ജോങ് ഉൻ വീണ്ടും ചൈനയിൽ
text_fieldsബെയ്ജിങ്: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ വീണ്ടും ചൈനയിലെത്തി. സിംഗപ്പൂരിൽ ജൂൺ 12ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി കിം ചൈനയിലെത്തിയത്. ചൈനീസ് മാധ്യമമാണ് വിവരം പുറത്തുവിട്ടത്. ഇൗ വർഷം മൂന്നാം തവണയാണ് കിം ചൈന സന്ദർശിക്കുന്നത്.
സിംഗപ്പൂർ ഉച്ചകോടിയിലെ കരാർ നടപ്പാക്കാനുള്ള പ്രതിബദ്ധത, കൊറിയൻ ഉപദ്വീപിലെ ആണവ നിരായുധീകരണം എന്നിവ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായി ചർച്ചചെയ്യുമെന്നാണ് കരുതുന്നത്. ഉത്തര െകാറിയക്കുമേൽ ചുമത്തിയ സാമ്പത്തിക ഉപരോധം യു.എസ് പിൻവലിക്കണമെന്ന നിർദേശം ചൈന മുന്നോട്ടുവെച്ചിരുന്നു. അതിനിടെ, യു.എസും ദക്ഷിണ കൊറിയയും തമ്മിൽ ആഗസ്റ്റിൽ നടത്താൻ തീരുമാനിച്ചിരുന്ന സംയുക്ത സൈനികാഭ്യാസം റദ്ദാക്കി.
സിംഗപ്പൂർ ഉച്ചകോടിയിൽ കൊറിയൻ ഉപദ്വീപിലെ ആണവനിരായുധീകരണത്തിന് പകരമായി കിം മുന്നോട്ടുവെച്ച ഉപാധികളിലൊന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.