കുൽദീപ് നയാറിെൻറ ചിതാഭസ്മം പാകിസ്താനിലെ നദിയിലൊഴുക്കി
text_fieldsലാഹോർ: ഇന്ത്യക്കും പാകിസ്താനുമിടയിൽ സമാധാനത്തിെൻറ വഴികൾ അന്വേഷിച്ച പത്രപ്രവർത്തകൻ കുൽദീപ് നയാറിെൻറ ചിതാഭസ്മം പാകിസ്താനിലെ രവി നദിയിലൊഴുക്കി. മാധ്യമപ്രവർത്തക കൂടിയായ അദ്ദേഹത്തിെൻറ കൊച്ചുമകൾ മന്ദിരയാണ് ഭസ്മം നിമജ്ജനം ചെയ്തത്.
ലാഹോർ പ്രസ്ക്ലബിലെ ഒാണററി അംഗത്വ സ്വീകരണശേഷമായിരുന്നു ചിതാഭസ്മവുമായി മന്ദിര രവി നദിക്കരികിലെത്തിയത്. കുൽദീപ് നയാറിനുശേഷം ഇൗ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മന്ദിര. ഇന്ത്യയിൽ ജീവിക്കുേമ്പാഴും പിതാമഹൻ ലാഹോറുമായി ആത്മീയബന്ധം സൂക്ഷിച്ചിരുന്നതായി മന്ദിര പറഞ്ഞു. ചിതാഭസ്മം ലാഹോറിലെ നദിയിൽ ഒഴുക്കാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അവർ വ്യക്തമാക്കി. അതിെൻറ പൂർത്തീകരണമായി മന്ദിരയുടെ നടപടി.
പാകിസ്താനിലെ സിയാൽകോട്ടിൽ ജനിച്ച കുൽദീപ് നയാർ ലാഹോറിലെ ക്രിസ്ത്യൻ കോളജിലും ലോകോളജിലുമാണ് പഠിച്ചത്. ഇന്ത്യ-പാക് വിഭജന സമയത്ത് നയാറുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ഇൗ വർഷം ആഗസ്റ്റ് 23ന് ന്യൂഡൽഹിയിൽ വെച്ചാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.