മുഹമ്മദ് ശതിയ്യ ഫലസ്തീൻ പ്രധാനമന്ത്രി
text_fieldsജറൂസലം: ഫലസ്തീൻ പ്രധാനമന്ത്രിയായി മുഹമ്മദ് ശതിയ്യയെ പ്രസിഡൻറ് മഹ്മൂദ് അബ ്ബാസ് നിയമിച്ചു. ഫതഹ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ശതിയ്യയോട് മന്ത്രിസഭ രൂ പവത്കരിക്കാനും അബ്ബാസ് നിർദേശിച്ചിട്ടുണ്ട്. റാമി ഹംദുല്ലക്ക് പകരമാണ് ശതിയ്യയുടെ നിയമനം.
രാഷ്ട്രീയ എതിരാളികളായ ഹമാസിനെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള അബ്ബാസിെൻറ നീക്കത്തിെൻറ ഭാഗമാണിത്. ഗസ്സയുടെ ഭരണം കൈയാളുന്നത് ഹമാസാണ്. ഫലസ്തീൻ പ്രസ്ഥാനങ്ങൾ തമ്മിൽ െഎക്യമുണ്ടായിരുന്ന ഘട്ടത്തിലാണ് റാമി ഹംദുല്ലയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചത്. ആ സർക്കാറിന് ഹമാസിെൻറ ഭാഗിക പിന്തുണയുമുണ്ടായിരുന്നു.
എന്നാൽ, ശതിയ്യയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന സർക്കാർ ഫതഹിെൻറ പൂർണ നിയന്ത്രണത്തിലുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഹമാസ് സർക്കാറിെൻറ ഭാഗമാകാൻ ഇടയില്ല. അബ്ബാസിെൻറ ദീർഘകാല അനുയായി ആണ് 1958ൽ നബ്ലുസിൽ ജനിച്ച ശതിയ്യ. പൊതുമരാമത്ത്, ഭവന വകുപ്പുകളുടെ മന്ത്രിയായിരുന്നു മുമ്പ്. അറിയപ്പെടുന്ന ധനകാര്യ വിദഗ്ധനുമാണ്. സസക്സ് സർവകലാശാലയിൽ നിന്ന് ധനതത്ത്വ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.