Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘റോഹിങ്ക്യകൾ’ എന്ന്​...

‘റോഹിങ്ക്യകൾ’ എന്ന്​ പരാമർശിക്കാതിരുന്നത്​ വൈകാരികമായി നോവിപ്പിക്കാതിരിക്കാൻ- സൂചി

text_fields
bookmark_border
‘റോഹിങ്ക്യകൾ’ എന്ന്​ പരാമർശിക്കാതിരുന്നത്​ വൈകാരികമായി നോവിപ്പിക്കാതിരിക്കാൻ- സൂചി
cancel

നയ്പിഡാവ്​ (മ്യാന്മർ): റോഹിങ്ക്യകൾക്കെതിരായ അതിക്രമങ്ങളും പലായനവും തുടരു​ന്ന സാഹചര്യത്തിൽ രാജ്യ​െത്ത അഭിസംബോധന ചെയ്​ത്​ നടത്തിയ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകൾ’ എന്ന്​ പരാമർശിക്കാത്തതിനെ ന്യായീകരിച്ച്​ മ്യാന്മർ ഭരണാധികാരി ഒാങ്​സാൻ സൂചി. ദുരിതമനുഭവിക്കുന്ന അവരെ വൈകാരികമായി നോവിപ്പിക്കാതിരിക്കാനാണ്​ ആ പദം വീണ്ടും ഉപയോഗിക്കാതിരുന്നത്​. റാഖൈനിലെ മുസ്​ലിംകളെ ‘റോഹിങ്ക്യകൾ’ എന്ന്​ വിളിക്കുന്നതിനെ ചൊല്ലി തർക്കങ്ങളുണ്ട്​. റഖൈനിലെ മുസ്​ലിംകളെ മുഴുവനായി റോഹിങ്ക്യകൾ എന്നു വിളിക്കുന്നവരും റഖൈൻ വംശജർ അല്ലാത്ത മുസ്​ലിംകളെ ബംഗാളികൾ എന്ന്​ വിളിക്കുന്നവരും ഉണ്ട്​. എന്നാൽ, വംശീയമായ പരാമർശം ഒഴിക്കാവണമെന്നതിലാണ്​ റോഹിങ്ക്യകൾ എന്ന്​ പ്ര​േയാഗിക്കാതിരുന്നത്​.

റോഹിങ്ക്യകൾ എന്ന വൈകാരിക പ്രയോഗത്തെക്കാൾ നല്ലത്​ മുസ്​ലിംകൾ എന്നു പറയുന്നതാണ്​. അത്​ ആർക്കും നിരസിക്കാൻ കഴിയാത്ത വിശദീകരണമാണ്​. നമ്മൾ സംസാരിക്കുന്നത്​ റഖൈനിലെ മുസ്​ലിം സമുദായത്തെ കുറിച്ചാണ്​. ഇൗ വിഷയം സംസാരിക്കു​േമ്പാൾ വൈകാരികതയെ പ്രകോപിപ്പിക്കുന്ന തരം പ്രയോഗം എന്തിനാണെന്നും സൂചി ചോദിച്ചു. വാർത്താ ഏജൻസിയായ എ.എൻ.​െഎയുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പട്ടാളത്തിനെ അനുകൂലിച്ച ഒാങ്​സാൻ സൂചിയുടെ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകൾ’ എന്ന്​ പരാമർശിക്കാതിരുന്നത്​ വിവാദമായിരുന്നു. ‘വംശീയ ഉന്മൂലനം’ എന്നാണ്​ റോഹിങ്ക്യകൾക്കെതിരായ നടപടിയെ യു.എൻ വിശേഷിപ്പിച്ചത്​. പതിവ്​ നിഷേധം, പതിവ്​ സംസാരം എന്നായിരുന്നു സൂചിയുടെ പ്രസംഗത്തെപ്പറ്റി യു.കെയിലെ ബർമ കാമ്പയിൻ ഡയറക്​ടർ മാർക്ക്​ ഫാമനറുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimRohingyaworld newsSuu Kyi
News Summary - Myanmar leader Suu Kyi explains why she didn’t name Rohingya in state address- world news
Next Story