‘റോഹിങ്ക്യകൾ’ എന്ന് പരാമർശിക്കാതിരുന്നത് വൈകാരികമായി നോവിപ്പിക്കാതിരിക്കാൻ- സൂചി
text_fieldsനയ്പിഡാവ് (മ്യാന്മർ): റോഹിങ്ക്യകൾക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തിൽ രാജ്യെത്ത അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകൾ’ എന്ന് പരാമർശിക്കാത്തതിനെ ന്യായീകരിച്ച് മ്യാന്മർ ഭരണാധികാരി ഒാങ്സാൻ സൂചി. ദുരിതമനുഭവിക്കുന്ന അവരെ വൈകാരികമായി നോവിപ്പിക്കാതിരിക്കാനാണ് ആ പദം വീണ്ടും ഉപയോഗിക്കാതിരുന്നത്. റാഖൈനിലെ മുസ്ലിംകളെ ‘റോഹിങ്ക്യകൾ’ എന്ന് വിളിക്കുന്നതിനെ ചൊല്ലി തർക്കങ്ങളുണ്ട്. റഖൈനിലെ മുസ്ലിംകളെ മുഴുവനായി റോഹിങ്ക്യകൾ എന്നു വിളിക്കുന്നവരും റഖൈൻ വംശജർ അല്ലാത്ത മുസ്ലിംകളെ ബംഗാളികൾ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്നാൽ, വംശീയമായ പരാമർശം ഒഴിക്കാവണമെന്നതിലാണ് റോഹിങ്ക്യകൾ എന്ന് പ്രേയാഗിക്കാതിരുന്നത്.
റോഹിങ്ക്യകൾ എന്ന വൈകാരിക പ്രയോഗത്തെക്കാൾ നല്ലത് മുസ്ലിംകൾ എന്നു പറയുന്നതാണ്. അത് ആർക്കും നിരസിക്കാൻ കഴിയാത്ത വിശദീകരണമാണ്. നമ്മൾ സംസാരിക്കുന്നത് റഖൈനിലെ മുസ്ലിം സമുദായത്തെ കുറിച്ചാണ്. ഇൗ വിഷയം സംസാരിക്കുേമ്പാൾ വൈകാരികതയെ പ്രകോപിപ്പിക്കുന്ന തരം പ്രയോഗം എന്തിനാണെന്നും സൂചി ചോദിച്ചു. വാർത്താ ഏജൻസിയായ എ.എൻ.െഎയുമായുള്ള പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പട്ടാളത്തിനെ അനുകൂലിച്ച ഒാങ്സാൻ സൂചിയുടെ പ്രസംഗത്തിലെവിടെയും ‘റോഹിങ്ക്യകൾ’ എന്ന് പരാമർശിക്കാതിരുന്നത് വിവാദമായിരുന്നു. ‘വംശീയ ഉന്മൂലനം’ എന്നാണ് റോഹിങ്ക്യകൾക്കെതിരായ നടപടിയെ യു.എൻ വിശേഷിപ്പിച്ചത്. പതിവ് നിഷേധം, പതിവ് സംസാരം എന്നായിരുന്നു സൂചിയുടെ പ്രസംഗത്തെപ്പറ്റി യു.കെയിലെ ബർമ കാമ്പയിൻ ഡയറക്ടർ മാർക്ക് ഫാമനറുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.