മാലദ്വീപിൽ അധികാരത്തർക്കം; പ്രസിഡൻറിെൻറ മരുമകൻ അറസ്റ്റിൽ
text_fieldsമാലെ: ഭരണ അട്ടിമറിക്കായി രാഷ്ട്രീയക്കാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീനിെൻറ മരുമകനെ അറസ്റ്റ് ചെയ്തു. എം.പിയും മുൻ പ്രസിഡൻറുമായ മഅ്മൂൻ അബ്ദുൽ ഖയ്യൂമിെൻറ മകനുമായ ഫാരിസ് മഅ്മൂൻ ആണ് അറസ്റ്റിലായത്.
തലസ്ഥാനമായ മാലെയിലുള്ള വസതിയിൽ പൊലീസ് െറയ്ഡ് നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ യമീനിനെതിരെ സംയുക്ത പ്രസ്താവനയിറക്കി. അബ്ദുല്ല യമീെൻറ മുൻ അനുയായിയും പ്രതിപക്ഷനിരയിലെ പ്രമുഖനുമായ ക്വാസിം ഇബ്രാഹീമിെൻറ പാസ്പോർട്ട് അധികൃതർ കണ്ടുകെട്ടിയിട്ടുമുണ്ട്.
2013ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രതിപക്ഷ നേതാവ് മുഹമ്മദ് നശീദിനെതിരായി ക്വാസിം ഇബ്രാഹീം, യമീനിനെ സഹായിച്ചിരുന്നു. എന്നാൽ, ഭരണം മാറിയേതാടെ യമീനിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നശീദിനൊപ്പം ചേർന്ന് പ്രവർത്തിച്ചതായി കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.