സംഘർഷം അവസാനിപ്പിക്കാൻ പ്രതിനിധികൾ: നിർദേശം തള്ളി ഉത്തര കൊറിയ
text_fieldsപ്യോങ്യാങ്: സംഘർഷം അവസാനിപ്പിക്കാൻ പ്രത്യേക പ്രതിനിധികളെ അയക്കാനുള്ള ദക്ഷിണ കൊറിയയുടെ നിർദേശം തള്ളിയ ഉത്തര കൊറിയ, അതിർത്തിയിലെ സൈന്യരഹിത മേഖലകളിലേക്ക് വീണ്ടും സൈനികരെ എത്തിക്കുമെന്ന് വ്യക്തമാക്കി. ഇതുവഴി 2018ൽ സജീവമായ സമാധാന ശ്രമങ്ങൾ അവസാനിക്കുകയാണ്.
കഴിഞ്ഞ ദിവസം, അതിർത്തി നഗരമായ കെയ്സോങ്ങിൽ നിർമിച്ച സംയുക്ത ചർച്ച കേന്ദ്രം ഉത്തര കൊറിയ പൊളിച്ചിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവിനെയും ചാരസംഘടനയുടെ തലവനെയും പ്രത്യേക പ്രതിനിധികളായി അയക്കാമെന്ന് ദക്ഷിണ കൊറിയ പ്രസിഡൻറ് മൂൺ ജെ ഇൻ ആണ് വ്യക്തമാക്കിയത്. എന്നാൽ, ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നിെൻറ സഹോദരിയും ആ രാജ്യത്തിെൻറ ഉന്നതാധികാരിയുമായ കിം യോ ജോങ് ഇത് പൂർണമായും തള്ളുകയായിരുന്നു. ഈ നിർദേശത്തെ അവർ പരിഹരിക്കുകയും ചെയ്തു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുകൊറിയകളും ചേർന്ന് സാമ്പത്തിക പദ്ധതികൾ നടപ്പാക്കിയ കുംഗാങ് മലനിരയിലേക്കും കെയ്സോങ്ങിലേക്കും സൈനികരെ അയക്കുമെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കിയത്. സേന സാന്നിധ്യം ഒഴിവാക്കിയ പ്രദേശങ്ങളിൽ വീണ്ടും പോസ്റ്റുകൾ സ്ഥാപിക്കും.
പടിഞ്ഞാറൻ മേഖലയിലെ കടൽ അതിർത്തിയിലും വ്യാപകമായി സേനയെ വിന്യസിക്കും. ഈ മേഖലയിലൂടെയാണ് ഉത്തരകൊറിയൻ വിമതർ ഭരണകൂടവിരുദ്ധ ലഘുലേഖകൾ എത്തിക്കുന്നത്.
സൈനിക നീക്കത്തിെൻറ അപകടത്തെക്കുറിച്ച് ദക്ഷിണ കൊറിയ പ്രതികരിച്ചിട്ടുണ്ട്.
കൊറിയൻ മേഖലയിൽ സമാധാനം നിലനിർത്താനുള്ള രണ്ടു ദശകങ്ങളായുള്ള ശ്രമമാണ് ഈ പ്രവൃത്തിയിലൂടെ അട്ടിമറിക്കപ്പെടുന്നതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ കൊറിയ ഏകീകരണ മന്ത്രി കിം യോൻ ചുൽ രാജിസന്നദ്ധത അറിയിച്ചു. ബന്ധങ്ങൾ വഷളായതിെൻറ ഉത്തരവാദിത്തം താൻ ഏൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.