ദ്വിരാഷ്ട്ര പരിഹാര ചർച്ചക്ക് തടസ്സം ഇസ്രായേൽ കുടിേയറ്റം –ഗുെട്ടറസ്
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ നടത്തിവരുന്ന അനധികൃത കുടിയേറ്റം ദ്വിരാഷ്ട്ര പരിഹാര ചർച്ചക്ക് കടുത്ത വിഘാതമാണെന്ന് യു.എൻ സെക്രട്ടറി ജറനൽ അേൻറാണിയോ ഗുെട്ടറസ്. അത് നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ നടക്കുന്നത് കടുത്ത മാനുഷിക ദുരന്തമാണെന്നും ഉപരോധം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥാനമേറ്റതിനുശേഷം മേഖലയിൽ ആദ്യ സന്ദർശനത്തിനെത്തിയതായിരുന്നു യു.എൻ മേധാവി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ചർച്ചക്ക് രണ്ടാമതൊരു പ്ലാൻ ഇല്ലെന്നും വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദുല്ലയുമൊത്തുള്ള കൂടിക്കാഴ്ചക്കുശേഷം ഗുെട്ടറസ് അറിയിച്ചു. കുടിയേറ്റം അവസാനിപ്പിച്ചുള്ള ദ്വിരാഷ്ട്ര ചർച്ച ഫലസ്തീൻ ജനതയുടെ പ്രയാസങ്ങൾക്ക് അവസാനമിടുമെന്നും അതുമാത്രമാണ് ജനങ്ങൾക്ക് സമാധാനം ഉറപ്പുനൽകാനുള്ള വഴിയെന്നും അദ്ദേഹം ആവർത്തിച്ചു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളെ വേേരാടെ പിഴുതെറിയാൻ ഒരിക്കലും അനുവദിക്കില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ പ്രസ്താവനക്ക് തൊട്ടുപിറകെയാണ് ഗുെട്ടറസിെൻറ പ്രതികരണം.
ഫലസ്തീനുമായുള്ള സമാധാന ചർച്ച പുനരാരംഭിക്കുന്നതിനായി യു.എസ് നയതന്ത്രജ്ഞൻ മേഖലയിൽ ശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണിത്.
ഗസ്സയിൽ എത്തിയ ഗുെട്ടറസിനെ ഹമാസ് നേതാക്കൾ സ്വീകരിച്ചു. ഇസ്രായേൽ തടവിൽ ഇട്ടിരിക്കുന്ന ഫലസ്തീൻകാരുടെ മോചനത്തിനായി സമ്മർദം ചെലുത്താൻ ഹമാസ് ഗുെട്ടറസിനോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.