കാബൂളില്‍ ശിയാ പള്ളിയില്‍ ചാവേറാക്രമണം; 27 മരണം
text_fieldsകാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ചുരുങ്ങിയത് 27 പേര്‍ മരിച്ചു. 35ലധികം പേര്‍ക്ക് പരിക്കേറ്റു. കാബൂളിന് പടിഞ്ഞാറുള്ള ബഖീറുല്‍ ഉലൂം പള്ളിയില്‍ ശിയാക്കളുടെ പ്രത്യേക ചടങ്ങായ അര്‍ബഈനില്‍ പങ്കെടുക്കാനത്തെിയവരാണ് അപകടത്തില്‍പെട്ടത്. പള്ളിയിലേക്ക് കടന്നുവന്ന ചാവേര്‍ നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.
മുഹര്‍റം പത്തിലെ ആശൂറാ ചടങ്ങിന്‍െറ നാല്‍പതാം നാളിലാണ് അര്‍ബഈന്‍ എന്ന ചടങ്ങ് നടത്തുന്നത്. മുഹമ്മദ് നബിയുടെ പേരമകന്‍ ഇമാം ഹുസൈന്‍ കൊല്ലപ്പെട്ടത് മുഹര്‍റം മാസത്തിലെ പത്താം തീയതിയായിരുന്നു. അദ്ദേഹത്തിന്‍െറ വിയോഗത്തിന്‍െറ ദു$ഖാചരണം അവസാനിക്കുന്ന ദിനമാണ് അര്‍ബഈന്‍ എന്ന ചടങ്ങ്. നൂറുകണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കാനായി പള്ളിയിലും പരിസരത്തുമായി ഉണ്ടായിരുന്നത്.
സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആശൂറാ ദിനത്തില്‍ വടക്കന്‍ അഫ്ഗാനിസ്താനിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കാബൂളില്‍തന്നെയുള്ള ശിയാ കേന്ദ്രത്തില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 80ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.