കുഞ്ഞുങ്ങളുടെ കുരുതിക്കളമായി വീണ്ടും സിറിയ; ഹൃദയം തകർന്ന് രക്ഷാ പ്രവർത്തകർ
text_fieldsഡമാസ്കസ്: സിറിയയിലെ അലപ്പോയിൽ സർക്കാർ സൈന്യത്തിെൻറയും റഷ്യൻ സേനയുടെയും വ്യോമാക്രമണത്തിനിടെ മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വിഡിയോ കൂടി പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച റഷ്യൻ ബോംബറുകൾ വിമത സ്വാധീന നഗരങ്ങളിലൊന്നായ ഇദ്ലിബിൽ നടത്തിയ വ്യോമക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനിടയിൽ നിലം പൊത്തിയ കെട്ടിടങ്ങൾക്കടിയിൽനിന്ന് രക്ഷപ്പെടുത്തിയ പിഞ്ചു കുഞ്ഞിനെ മാറോട് ചേർത്ത് കണ്ണീർ പൊഴിക്കുന്ന രക്ഷാപ്രവർത്തകെൻറ ദൃശ്യം ഏവരുടെയും കണ്ണിനെ ഇൗറനണിയിക്കുന്നതാണ്. സിറിയയിലെ സിവിൽ ഡിഫൻസ് ഫോഴ്സ് പകർത്തിയ വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.
മുമ്പും സമാന ദുരന്തങ്ങളിൽപെട്ട കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിെൻറ ദയനീയ രംഗങ്ങൾ വിമതരും സന്നദ്ധ സംഘടകളും പുറത്തു വിട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് രക്ഷപെട്ട് മുഖത്ത് പൊടിപടലവുമായി ആംബുലൻസിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.