ചരിത്രം കുറിച്ച് ട്രംപ് ഉത്തരകൊറിയയിൽ
text_fieldsപാന്മുജോം (ദക്ഷിണ കൊറിയ): ഇരു കൊറിയകൾക്കുമിടയിലെ സൈനികമുക്ത മേഖലയിലൂടെ ഉത്ത ര കൊറിയൻ മണ്ണിൽ നടന്നുകയറി ഭരണാധിപൻ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി അ മേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചരിത്രമെഴുതി. ചിരവൈരികളായ കൊറിയകൾക്കുമി ടയിൽ നിലനിർത്തിയ സൈനികമുക്ത ഭാഗം വഴി ഞായറാഴ്ചയാണ് ട്രംപ് ഉത്തര കൊറിയയിൽ പ്ര വേശിച്ചത്.
വെടിനിർത്തൽ മേഖലയായ പാന്മുജോങ്ങിൽ എത്തിയ യു.എസ് പ്രസിഡൻറിനെ സൈ നിക മുക്ത ഭാഗത്തുവെച്ച് സ്വീകരിച്ച കിം അദ്ദേഹത്തെ ഉത്തര കൊറിയയുടെ പ്രദേശത്തേക് ക് ആനയിച്ചു. യു.എസും ഉത്തര െകാറിയയും തമ്മിലുള്ള, ആണവവിഷയത്തിലെ ഭിന്നതയടക്കമുള ്ള പ്രശ്നങ്ങളിൽ തുടർചർച്ച കൊണ്ടുവരാൻ ഇരു രാഷ്ട്രത്തലവന്മാരും തീരുമാനിച്ചു. ഉത്തര കൊറിയൻ മണ്ണിൽ കാലുകുത്തുന്ന ആദ്യ അമേരിക്കൻ പ്രസിഡൻറ് എന്ന പ്രത്യേകതയും ട്രംപിെൻറ സന്ദർശനത്തിനുണ്ട്.
ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി നടന്ന കൂടിക്കാഴ്ചക്കുശേഷം നയതന്ത്രലോകത്തെ അമ്പരപ്പിച്ച നീക്കമായിരുന്നു ഞായറാഴ്ച ട്രംപിേൻറത്. പതിവ് അമേരിക്കൻ രാഷ്ട്രത്തലവന്മാരെപ്പോലെ, ഇരു കൊറിയകൾക്കുമിടയിലെ വെടിനിർത്തൽ ഗ്രാമമായ പാന്മുജോം സന്ദർശിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീടാണ് സൈനികമുക്ത മേഖല വഴി ഉത്തര കൊറിയയിൽ പ്രവേശിക്കുമെന്ന വാർത്ത പരന്നത്.
പാന്മുജോങ്ങിലെത്തിയ യു.എസ് പ്രസിഡൻറിനെ, കോൺക്രീറ്റ് വരമ്പുകൊണ്ട് വേർതിരിച്ച സൈനികമുക്ത ഭാഗത്തേക്കു വന്ന് കിം സ്വീകരിച്ചു. തുടർന്ന് ഏതാനും കാലടികൾക്കപ്പുറത്തെ ഉത്തര കൊറിയൻ മണ്ണിലേക്ക് കിമ്മിനൊപ്പം ട്രംപ് നടന്നുകയറി. ശേഷം വെടിനിർത്തൽ മേഖലയിലെ ‘ഫ്രീഡം ഹൗസ്’ എന്ന കെട്ടിടത്തിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. ‘‘അതിർത്തിവര കടന്ന് ഇവിടെയെത്തിയതിൽ അഭിമാനമുണ്ട്. ലോകത്തിന് ഇതൊരു മഹത്തായ ദിനമാണ്’’ -ട്രംപ് കിമ്മിനോട് പറഞ്ഞു.
നിർഭാഗ്യകരമായ കഴിഞ്ഞ കാലങ്ങളെ അവസാനിപ്പിച്ച് പുതിയ ഭാവി തുറക്കുന്നതിനുള്ള സന്നദ്ധതയാണ് യു.എസ് പ്രസിഡൻറിെൻറ സന്ദർശനം തെളിയിക്കുന്നതെന്ന് കിമ്മും പ്രതികരിച്ചു. ഇത്തരമൊരു കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ടുള്ള ട്രംപിെൻറ ട്വീറ്റ് അതിശയിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.കൂടിക്കാഴ്ചയിൽ കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ച ട്രംപ്, കിം ആഗ്രഹിക്കുന്ന സമയത്ത് സന്ദർശനം നടത്താമെന്നും പറഞ്ഞു.
അതേസമയം, ഉത്തര കൊറിയക്കുമേൽ നിലനിൽക്കുന്ന ഉപരോധം പിൻവലിക്കുന്നതു സംബന്ധിച്ച വാഗ്ദാനങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. യു.എസുമായി യുദ്ധത്തിെൻറ വക്കോളമെത്തിയ സംഘർഷങ്ങൾക്കൊടുവിൽ, കഴിഞ്ഞ വർഷം സിംഗപ്പൂരിലും ഇൗ വർഷം ഫെബ്രുവരിയിൽ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലും ട്രംപ്-കിം കൂടിക്കാഴ്ചകൾ നടന്നിരുന്നു. അതിെൻറ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണം പുനരാരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിമ്മുമായുള്ള കൂടിക്കാഴ്ചയിൽ, മകൾ ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും ട്രംപിനൊപ്പമുണ്ടായിരുന്നു. സന്ദർശനം സമാധാനത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് യു.എസ് ഭരണകൂടം വിശേഷിപ്പിക്കുേമ്പാൾ, തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രകടനമാണെന്ന് മറുചേരിയിൽനിന്ന് ആരോപണമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.