മസ്ജിദുൽ അഖ്സ: ഫലസ്തീനികൾക്ക് ലോകത്തിെൻറ െഎക്യദാർഢ്യം
text_fieldsജറൂസലം: മസ്ജിദുൽ അഖ്സയിൽ ഫലസ്തീനികൾക്കെതിരായ നീക്കത്തിൽനിന്ന് ഇസ്രായേൽ പിന്തിരിയണമെന്ന് അന്താരാഷ്ട്ര സമൂഹം. സംഘർഷത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കി മേഖലയിൽ പൂർവസ്ഥിതി തുടരണമെന്നും അവർ ആവശ്യപ്പെട്ടു. മസ്ജിദിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഫലസ്തീനികളെ തടഞ്ഞ നടപടി ഒരുതരത്തിലും അനുവദിക്കാനാവില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ജറൂസലമിലെ അൽഖുദ്സിെൻറയും മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന ഹറമുശരീഫിെൻറയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണ്. അവിടെ പൂർവസ്ഥിതി തുടരണമെന്നും ഉർദുഗാൻ വ്യക്തമാക്കി.
ഇസ്രായേലിെൻറ ചെയ്തികളെ ലബനാൻ വിമർശിച്ചു. ഫലസ്തീനികളെ മസ്ജിദിൽ പ്രവേശിക്കുന്നത് തടയുന്ന നടപടി നീതീകരിക്കാനാവില്ല. വിശുദ്ധ ഭൂമികൾ പിടിച്ചെടുക്കാനുള്ള ഇസ്രായേലിെൻറ നീക്കത്തിെൻറ ഭാഗമായാണ് ഇപ്പോഴത്തെ നടപടികളെ കാണേണ്ടതെന്നും ലബനാൻ ഒാർമപ്പെടുത്തി. ഹറമുശരീഫിൽ ഉടലെടുത്ത കലുഷിത സാഹചര്യം ആശങ്കജനകമാണെന്ന് യു.എസ് പ്രതികരിച്ചു. പൊതുജനങ്ങൾക്ക് മസ്ജിദ് പരിസരത്ത് സുരക്ഷ ഉറപ്പാക്കുകയും ഫലസ്തീനികൾക്ക് ആരാധന നടത്താൻ സൗകര്യം നൽകുകയും വേണം. സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ജോർഡൻ രാജാവും മുന്നിട്ടിറങ്ങണമെന്നും വൈറ്റ്ഹൗസ് ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
ചരിത്രപശ്ചാത്തലം മുൻനിർത്തി സംഘർഷം അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ജോർഡൻ വിദേശകാര്യമന്ത്രി അൽമൻ അൽസഫാദി ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന് ഇൗജിപ്ത് വിദേശകാര്യ മന്ത്രാലയം ഫേസ്ബുക്കിൽ കുറിച്ചു. ഫലസ്തീനികൾക്കും വിശുദ്ധഭൂമികൾക്കും എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക. പ്രാർഥനക്കായുള്ള ഫലസ്തീനികളുടെ അവകാശം മാനിക്കുക. കൂടുതൽ സംഘർഷത്തിൽ കാര്യങ്ങൾ എത്തിക്കുന്നതിൽനിന്ന് പിൻവാങ്ങുക. അങ്ങനെയല്ലെങ്കിൽ പശ്ചിമേഷ്യൻ സമാധാനം അടഞ്ഞ അധ്യായമായി മാറുമെന്നും ഇൗജിപ്ത് മുന്നറിയിപ്പ് നൽകി.
മുസ്ലിംകളുടെ വിശ്വാസം ഹനിക്കുന്ന നടപടികളിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി ആവശ്യമുന്നയിച്ചു. ഫലസ്തീൻ മണ്ണ് കൈയേറിയ ഇസ്രായേൽ കൂടുതൽ അപകടകരമായ നടപടികൾക്കാണ് മുതിരുന്നതെന്നും സൗദി ആശങ്കപ്പെട്ടു.സംഘർഷം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കയിലെ മുസ്ലിംനേതാക്കളും മനുഷ്യാവകാശസംഘങ്ങളും ആവശ്യപ്പെട്ടു. മസ്ജിദുൽ അഖ്സ സ്വതന്ത്രമാകുന്നതുവരെ ലോകവ്യാപകമായുള്ള മുസ്ലിംകൾ വ്യാഴാഴ്ച വ്രതമനുഷ്ഠിക്കണമെന്നും അൽഖുദ്സ് ഫൗണ്ടേഷൻ ആഹ്വാനംചെയ്തു. ദോഹയിലെ അന്താരാഷ്ട്ര പണ്ഡിതസമൂഹവും ഫലസ്തീനികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രശ്നപരിഹാരത്തിന് ഇസ്രായേലും ജോർഡനും ഒന്നിക്കണമെന്ന് യൂറോപ്യൻ യൂനിയൻ നിർദേശിച്ചു.
മുസ്ലിംകളും ജൂതന്മാരും ഒരുപോലെ വിശുദ്ധഭൂമിയായി കരുതുന്നയിടമാണ് മസ്ജിദുൽ അഖ്സ. മുസ്ലിംകൾക്ക് അഖ്സയിൽ പ്രാർഥന നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ജൂതന്മാർക്ക് ആ സ്ഥലം സന്ദർശിക്കാൻ മാത്രമേ അനുമതിയുള്ളൂ. ജൂൈല 14ലെ ആക്രമണത്തിനുശേഷം ഫലസ്തീൻ പൗരന്മാർ മസ്ജിദിൽ പ്രവേശിക്കുന്നത് തടയാൻ ഇസ്രായേൽ കർശന സുരക്ഷാനടപടികൾ ഏർപ്പെടുത്തിയിരിക്കയാണ്.
1969നുശേഷം ആദ്യമായി മസ്ജിദിൽ ജുമുഅ നടത്താനും അനുവദിച്ചില്ല. രണ്ടുദിവസം കഴിഞ്ഞ് മസ്ജിദ് തുറന്നെങ്കിലും മെറ്റൽഡിറ്റക്ടർ ഉൾപ്പെടെയുള്ള സുരക്ഷക്രമീകരണങ്ങൾ തുടങ്ങി. മക്കയും മദീനയും കഴിഞ്ഞാൽ മുസ്ലിംകളുടെ വിശുദ്ധഭൂമിയായി കരുതുന്നതാണ് മസ്ജിദുൽ അഖ്സ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.