യുദ്ധക്കുറ്റങ്ങളെ കുറിച്ച് ചോദ്യം; പിന്നാലെ ഐ.ഡി.എഫ് അംഗങ്ങൾക്ക് വിസ നിഷേധിച്ച് ആസ്ട്രേലിയ
text_fieldsകാൻബറ: ഫലസ്തീനിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അംഗങ്ങളായ രണ്ടുപേരുടെ വിസ അപേക്ഷ തള്ളി ആസ്ട്രേലിയ. ഗസ്സ വംശഹത്യയിലെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നടപടി. സഹോദരങ്ങളായ ഒമർ ബെർഗർ (24), എല്ല ബെർഗർ (22) എന്നിവരുടെ വിസ അപേക്ഷയാണ് തള്ളിയത്.
മുത്തശ്ശിയെ സന്ദർശിക്കാനാണ് ഇവർ വിസക്ക് അപേക്ഷിച്ചത്. ഇവർക്കൊപ്പം അപേക്ഷിച്ച കുടുംബത്തിലെ മറ്റു നാലുപേർക്ക് വിസ ലഭിച്ചു. യുദ്ധക്കുറ്റങ്ങളിലോ വംശഹത്യയിലോ പങ്കാളിയാണോ എന്നതടക്കം ചോദ്യങ്ങൾ ഉൾപ്പെടുന്ന 13 പേജുള്ള പ്രത്യേക ഫോറം ഇവർ പൂരിപ്പിച്ച് നൽകിയിരുന്നു. മൂന്നാഴ്ച മുമ്പ് ഇസ്രായേൽ മുൻ ആഭ്യന്തര മന്ത്രി എയ്ലെറ്റ് ഷകേദിനും ആസ്ട്രേലിയ വിസ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.