റഷ്യ-യുക്രെയ്ൻ യുദ്ധം 14ാം ദിവസത്തേക്ക്; ഏറ്റവും പുതിയ വിവരങ്ങൾ
text_fieldsറഷ്യയുടെ യുക്രെയ്ൻ അധിനിവേശം തുടങ്ങിയിട്ട് 14 ദിവസങ്ങൾ. ഇനിയും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങുനിന്നും ആരംഭിച്ചിട്ടില്ല. ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
റഷ്യയുടെ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ യു. എസ് ഇറക്കുമതി നിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. യുക്രെയ്ൻ ഒരിക്കലും പുടിന്റെ വിജയമാകില്ല. ഈ വർഷം അവസാനത്തോടെ റഷ്യയുടെ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുമെന്നും ബ്രിട്ടൻ അറിയിച്ചു.
യുക്രെയ്‌നിന് നാറ്റോ അംഗത്വത്തിനായി താൻ മേലിൽ സമ്മർദ്ദം ചെലുത്തില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു. നാറ്റോ അംഗത്വത്തെ പരാമർശിച്ച്, "മുട്ടുകുത്തി എന്തെങ്കിലും യാചിക്കുന്ന രാജ്യത്തിന്റെ" പ്രസിഡന്റാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്‌കി പറഞ്ഞു.
യുക്രെയിനിനെ സഹായിക്കാനും റഷ്യയോടുള്ള ഊർജ ആശ്രിതത്വം കുറക്കാനും എന്തെല്ലാം ചെയ്യാനാകുമെന്ന് ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഇന്ന് വാഷിംഗ്ടണിൽ ആന്റണി ബ്ലിങ്കനെ കാണും.
യു.എസ് രഹസ്യാന്വേഷണ മേധാവികൾ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ "കോപാകുലൻ" എന്ന് മുദ്രകുത്തി.
യു.എസ് വ്യോമ മാർഗം വഴി യുക്രെയ്‌നിലേക്ക് മിഗ്-29 യുദ്ധവിമാനങ്ങൾ അയക്കാനുള്ള പോളിഷ് വാഗ്ദാനം അമേരിക്ക നിരസിച്ചു. ഇത് മുഴുവൻ നാറ്റോ സഖ്യത്തിനും "ഗുരുതരമായ ആശങ്കകൾ" ഉയർത്തുന്നതാണെന്ന് യു.എസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.