Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യൻ പ്രശ്​നം:...

പശ്ചിമേഷ്യൻ പ്രശ്​നം: ദ്വിരാഷ്​ട്ര ഫോർമുല അംഗീകരിക്കും –ബൈഡൻ

text_fields
bookmark_border
Biden Administration Restores Aid To Palestinians, Reversing Trump Policy
cancel

വാഷിങ്​ടൺ: പശ്ചിമേഷ്യൻ പ്രശ്​ന പരിഹാരത്തിനായി ദ്വിരാഷ്​ട്ര പരിഹാര ഫോർമുല അംഗീകരിക്കുമെന്ന്​ ബൈഡൻ ഭരണകൂടം. ഐക്യരാഷ്​ട്ര സഭയിലെ യു.എസി​െൻറ ആക്​ടിങ്​ അംബാസഡർ റിച്ചാർഡ്​ മിൽസ്​ ആണ്​ ഇക്കാര്യം അറിയിച്ചത്​.

സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്​ട്ര ഫോർമുലയാണ്​ ഒരേയൊരു വഴിയെന്നാണ്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ കരുതുന്നതെന്ന്​ വൈറ്റ്​ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ സാകിയും വ്യക്തമാക്കി. ഫലസ്​തീനുമായി നല്ല ബന്ധം സ്​ഥാപിക്കാനാണ്​ ബൈഡ​ൻ ആഗ്രഹിക്കുന്നത്​. അതി​െൻറ ഭാഗമായി ട്രംപ്​ ഭരണകൂടം അവസാനിപ്പിച്ച നയതന്ത്ര ബന്ധം പുനരാരംഭിക്കും.

ട്രംപ്​ ഭരണകൂടം നിർത്തലാക്കിയ ഫലസ്​തീനികളുടെ സാമ്പത്തിക-മാനുഷിക സഹായങ്ങൾ പുനരാരംഭിക്കും. അതോടൊപ്പം ഇസ്രായേലുമായും നല്ല ബന്ധം നിലനിർത്തും. മറ്റു രാജ്യങ്ങളും ഇത്​ പിന്തുടരണമെന്നും മിൽസ്​ആവശ്യപ്പെട്ടു. ഡോണൾഡ്​ ട്രംപ്​ പ്രസിഡൻറായപ്പോൾ ഇസ്രായേലുമായുള്ള ബന്ധം നിലനിർത്തി ഫലസ്​തീനെ അവഗണിക്കാനാണ്​ ശ്രമിച്ചത്​.

ഫലസ്​തീനികളുടെ എതിർപ്പ്​ അവഗണിച്ച്​ യു.എസ്​ എംബസി തെൽഅവീവിൽനിന്ന്​ ജറൂസലമിലേക്ക്​ മാറ്റുകയും ചെയ്​തു. എന്നാൽ ഫലസ്​തീൻ വിഷയത്തിൽ മുൻ ഡെമോക്രാറ്റിക്​ പ്രസിഡൻറുമാരുടെ പാത പിന്തുടരാനാണ്​ ബൈഡൻ ആഗ്രഹിക്കുന്നത്​. ഇസ്രായേൽ ഭരണകൂടത്തോട്​ സൗഹൃദം തുടരുന്നതിനാൽ ജറൂസലമിൽനിന്ന്​ എംബസി മാറ്റാനും ബൈഡന്​ പദ്ധതിയില്ല. ഇസ്രായേലിനെതിരെ നിരന്തരം നടപടി സ്വീകരിക്കുന്നതിനാൽ പക്ഷപാതിത്തമാരോപിച്ച്​ യു.എൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന്​ ട്രംപ്​ ഭരണകൂടം പിൻവാങ്ങിയിരുന്നു. ഈ തീരുമാനവും ബൈഡൻ പുനപ്പരിശോധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trump PolicyBiden Administration
News Summary - Biden Administration Restores Aid To Palestinians, Reversing Trump Policy
Next Story