ബംഗ്ലാദേശിൽ സാമുദായിക കലാപം തുടരുന്നു; രണ്ടു മരണംകൂടി
text_fieldsധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സാമുദായിക കലാപത്തിന് ശമനമില്ല. ഇതിനകം 300 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖുർആൻ നിന്ദ ആരോപിച്ച് രണ്ട് ഹിന്ദു യുവാക്കൾ കൊല്ലപ്പെട്ടു.
കിഴക്കൻ ജില്ലയായ കുമിലയിൽ ദുർഗപൂജ ഉത്സവത്തോടനുബന്ധിച്ച് ദേവെൻറ കാൽമുട്ടിൽ ഖുർആൻ വെച്ചതായുള്ള ചിത്രം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
അക്രമങ്ങളിൽ ഇതിനകം ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാജി ജങിലുള്ള ഹിന്ദു ക്ഷേത്രം ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിനുനേരെ പൊലീസ് വെടിവെച്ചതിനെ തുടർന്നാണ് നാലുപേർ കൊല്ലപ്പെട്ടത്. കലാപം ധാക്കയിലേക്കും പടരുകയാണ്.
രാജ്യത്ത് ഇൻറർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.