ജൂലീയൻ അസാന്‍ജിന്‍േറത് അന്യായമായ തടവെന്ന് യു.എന്‍
text_fieldsലണ്ടന്‍: വിക്കിലീക്സ് സ്ഥാപകന്‍ ജൂലീയന്‍ അസാന്‍ജിന്‍േറത് അന്യായമായ തടവെന്ന് യു.എന്‍ പാനല്‍ വ്യക്തമാക്കി. 2010ലാണ് സ്വീഡനിലെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അസാന്‍ജിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുന്നത്. അന്നു മുതല്‍ അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. താന്‍ അന്യായമായി തടവിലാണെന്നും പുറത്തിറങ്ങിയാല്‍ അറസ്റ്റിലാവുമെന്നും 2014ല്‍ അസാന്‍ജ് യു.എന്‍ പാനല്‍ മുമ്പാകെ പരാതിപ്പെട്ടിരുന്നു. യു.എന്‍ പാനല്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയാല്‍ പോലീസിന് കീഴടങ്ങുമെന്ന് അസാന്‍ജ് ടിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞ ഒക്ടോബറില്‍ തങ്ങളുടെ ഓഫീസര്‍മാര്‍ ഇക്വഡോര്‍ എംബസിക്ക് സമീപമുണ്ടെന്നും അവിടെനിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ 12 ദശലക്ഷം പൗണ്ട് വേണ്ടി വരുമെന്നും സ്കോഡ്ലന്‍ഡ് യാര്‍ഡ് പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ അസാന്‍ജിനെ ബ്രിട്ടനില്‍ ചോദ്യം ചെയ്യാനുള്ള ഉടമ്പടിയില്‍ സ്വീഡനും ഇക്വഡോറും എത്തിയിരുന്നു. യു.എസ് ഗവണ്‍മെന്‍റിന്‍റെ രഹസ്യാന്വേഷണ രേഖകള്‍ വീക്കിലീക്സ് പുറത്തുവിട്ടതുമുതല്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് അസാന്‍ജ്. സ്്വീഡെൻറ കസ്റ്റഡിയിലായാല്‍ ഉടന്‍ അവര്‍ അമേരിക്കക്ക് കൈമാറുമെന്നാണ് അസാന്‍ജ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.