ബശ്ശാർ അൽഅസദിെൻറ പിതൃസഹോദരൻ റിഫാത്തൽ അസദിന് ഫ്രാൻസിൽ തടവുശിക്ഷ
text_fieldsപാരിസ്: സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ പിതൃസഹോദരൻ റിഫാത് അൽഅസദിന് (82) പണം വെട്ടിപ്പിെൻറപേരിൽ ഫ്രഞ്ച് കോടതി നാലുവർഷം തടവുശിക്ഷ വിധിച്ചു. സിറിയയുടെ മുൻ വൈസ് പ്രസിഡൻറുകൂടിയാണ് ഇദ്ദേഹം. ഫ്രാൻസിലെ ഇയാളുടെ എല്ലാ വസ്തുക്കളും കണ്ടുകെട്ടാനും ഉത്തരവുണ്ട്. പുറമെ, ലണ്ടനിലെ ഒരു കെട്ടിടവും കണ്ടുകെട്ടും.
സിറിയൻ സർക്കാറിൽനിന്ന് വകമാറ്റിയ പണമുപയോഗിച്ച് ഫ്രാൻസിലും മറ്റും കോടികളുടെ സ്വത്തുവാങ്ങിക്കൂട്ടിയെന്നാണ് വിചാരണകോടതി കണ്ടെത്തിയത്. നികുതിവെട്ടിപ്പും ഇയാൾക്കെതിരായ കുറ്റങ്ങളിലൊന്നാണ്. 1984 മുതൽ 2016 വരെയുള്ള കാലത്താണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നത്.
ബശ്ശാർ അൽഅസദിെൻറ പിതാവും മുൻ സിറിയൻ പ്രസിഡൻറുമായ ഹാഫിസ് അൽഅസദിെൻറ ഇളയ സഹോദരനാണ് റിഫാത്. ഇയാൾക്ക് 90 ദശലക്ഷം യൂറോ വിലമതിക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് ആരോപണം.
ഹാഫിസിനെതിരായ പട്ടാള അട്ടിമറി പരാജയപ്പെട്ടശേഷം 1984ലാണ് സിറിയ വിടുന്നത്. നിലവിൽ ബശ്ശാർ അൽഅസദിെൻറ എതിരാളിയാണ്. 1982ൽ മധ്യ സിറിയയിലുണ്ടായ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തിയ വ്യക്തിയെന്ന ദുഷ്പേര് റിഫാത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.