ഭേദഗതികൾ അംഗീകരിക്കാതെ ബ്രെക്സിറ്റ് ബില്ല് പാസാക്കി
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയൻ വിടുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ബ്രിട്ടീഷ് പാർലെമൻറിെൻറ പച്ചക്കൊടി. ഇ.യു വിട്ടുപോരാൻ പ്രധാനമന്ത്രി തെരേസ മേയ്ക്ക് 50ാം അനുേഛദം അനുസരിച്ച് നടപടികൾ ആരംഭിക്കാൻ അനുമതി നൽകുന്ന ബില്ലാണ് പാർലമെൻറ് പാസാക്കിയത്.
ഭേദഗതി നിർേദശങ്ങൾ അംഗീകരിക്കാതെയാണ് ജനപ്രതിനിധിസഭയിൽനിന്ന് എം.പിമാർ തിരിച്ചയച്ച െബ്രക്സിറ്റ് ബിൽ രാത്രി ലോർഡ്സ് ഹൗസ് പാസാക്കിയത്. പാർലമെൻറിെൻറ ഇരുസഭകളും പാസാക്കിയ ബിൽ എലിസബത്ത് രാജ്ഞികൂടി അംഗീകരിക്കുന്നതോടെ നിയമമായി മാറും. ബിൽ രാജ്ഞിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ബില്ല് നിയമമാകുന്നതോടെ തെരേസ മേയ്ക്ക്്എപ്പോൾ വേണമെങ്കിലും ബ്രെക്സിറ്റ് നടപടികൾ തുടങ്ങാനാവും. അതേസമയം, ഇൗമാസം അവസാനത്തോടെയേ നടപടികൾ തുടങ്ങാൻ സാധ്യതയുള്ളൂ. പാർലമെൻറ് നടപടി െബ്രക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് സ്വാഗതം ചെയ്തു. സുപ്രീംകോടതി നിർദേശപ്രകാരം സർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച െബ്രക്സിറ്റ് ബില്ലിന്മേൽ ലോർഡ്ഹൗസ് പാസാക്കിയ ഭേദഗതി നിർദേശങ്ങളാണ് ഹൗസ് ഓഫ് കോമൺസ് (ജനപ്രതിനിധി സഭ) തള്ളിക്കളഞ്ഞത്. ഇതിനുശേഷമാണ് തിരിച്ചയച്ച ബിൽ ലോർഡ്സ് ഹൗസ് പാസാക്കിയത്.
മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിലായിരുന്നു ഉപരിസഭയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ബിൽ പരിഷ്കരിക്കേണ്ടതില്ലെന്ന് എം.പിമാർ തീരുമാനിച്ചത്. നിലവിൽ ബ്രിട്ടനിലുള്ള യൂറോപ്യൻ യൂനിയൻ പൗരന്മാർക്ക് ബ്രെക്സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാൻ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു ലോർഡ് ഹൗസ് പാസാക്കിയ ആദ്യ ഭേദഗതി. ബ്രെക്സിറ്റിൽ അന്തിമ തീരുമാനം പാർലമെൻറിനാണെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി.
ഈ നിർദേശങ്ങളാണ് ഇന്നലെ ജനപ്രതിനിധിസഭയിൽ എം.പിമാർ തള്ളിയത്. പാർലമെൻറിെൻറ അനുമതിയോടെ നടപ്പാക്കുന്ന ബ്രെക്സിറ്റിെൻറ ഉടമ്പടി വ്യവസ്ഥകൾ വീണ്ടുമൊരു അന്തിമ അനുമതിക്കായി സമർപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നിലപാട്. ഇതിനർഥം പാർലമെൻറിനെ മറികടന്നുള്ള തീരുമാനം ഉണ്ടാകില്ലെന്നും എല്ലാ നടപടികളും പാർലമെൻറിനെ അറിയിച്ചും അനുമതി വാങ്ങിയും മാത്രമാകുമെന്നും ചർച്ചക്ക് തുടക്കമിട്ടു മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.