ബ്രിട്ടനില്‍ ലോക്ഡൗൺ ലംഘിച്ച് ടോറി എം.പിയുടെ ബാർബക്യൂ
text_fieldsലണ്ടന്‍: ലോക്ക്ഡൗൺ ലംഘിച്ചു ടോറി എംപി നടത്തിയ ബാര്‍ബക്യു പാര്‍ട്ടി വിവാദമാകുന്നു. ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംപി ബോബ് സീലിയാണ് ലോക്ക്ഡൗൺ നിബന്ധനകള്‍ പാലിക്കാതെ ബാര്‍ബക്യു പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഏതാനും മാധ്യമപ്രവർത്തകരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം ലോക്ഡൗൺ വ്യവസ്ഥകള്‍ ശക്തമായിരുന്ന സമയത്താണ് പാര്‍ട്ടി നടന്നത്. ഈ സമയത്ത് സ്വന്തം കുടുംബത്തിനു പുറത്തുള്ള ഒന്നിലധികം പേരെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഐല്‍ ഓഫ് വൈറ്റില്‍ എൻ.എച്ച്.എസ് ട്രേസ് ആപ്പിന്‍റെ പ്രചാരണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
നേരത്തെ പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ ചീഫ് അഡ്വൈസര്‍ ഡോമിനിക് കുമ്മിന്‍സ് ലോക് ഡൗൺ ലംഘിച്ചു യാത്ര നടത്തിയത് വന്‍ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.