കോവിഡ് പടരുന്നത് വേഗത്തിൽ; അപകടകരമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: കോവിഡ് മഹാമാരി ലോകത്ത് വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന. വ്യാഴാഴ്ച പുതുതായി 1,50000 പേർക്കാണ് രോഗം ബാധിച്ചത്. യു.എസിെല കോവിഡ് രോഗികളുടെ എണ്ണത്തിെൻറ പകുതിേയാളം വരും ഇത്. ലോകത്ത് ഒറ്റ ദിവസമുണ്ടാകുന്ന രോഗികളുടെ ഏറ്റവും ഉയർന്ന അളവാണിതെന്നും സംഘടന അഭിപ്രായപ്പെട്ടു. ലോകത്ത് 85.3 ലക്ഷത്തിലേറെ ആളുകൾ കോവിഡ് ബാധിതരാവുകയും 4,53,834 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
‘‘ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. വൈറസ് ഇപ്പോഴും ദ്രുതഗതിയിലാണ് പടരുന്നത്. ഇത് മാരകമാണ്, കൂടുതൽ ആളുകളെ ഇപ്പോഴും ബാധിക്കുന്നു’’ - ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേസസ് ജനീവയിലെ ആസ്ഥാനത്ത് നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ശ്വഫലങ്ങൾ ഉണ്ടാകുമോ എന്നൊക്കെ അറിയാൻ വലിയ അളവിൽ പരിശോധന ആവശ്യമാണ്. എന്നിരുന്നാലും പ്രതിരോധ മരുന്ന് കണ്ടെത്തുകയെന്നത് അസാധ്യമാണെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലേക്കാണ് പോകുന്നതെന്നും ടെഡ്രോസ് അദനോം ഗബ്രിയേസസ് പറഞ്ഞു.
24 മണിക്കൂറിനിടെ ബ്രസീലിൽ 1,230 കോവിഡ് മരണങ്ങൾ കൂടി നടന്നുവെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക് റയാൻ പറഞ്ഞു. രോഗബാധിതരിൽ 12 ശതമാനം പേരും ആരോഗ്യ പ്രവർത്തകരാണെന്നും അവരുടെ ധീരതയെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിന് തൊട്ടുപിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമാണ് ബ്രസീൽ. 9,78,142 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 47,748 പേർ മരിച്ചു. പല രാജ്യങ്ങളും കോവിഡിെൻറ രണ്ടാം തരംഗത്തിൽ ഭയപ്പാടിലാണെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയാണ്. ഇക്കാര്യത്തിൽ ഘട്ടംഘട്ടമായതും ശാസ്ത്രീയവുമായ സമീപനമാണ് അവലംബിക്കേണ്ടതെന്ന് റയാൻ പറയുന്നു. ലോക് ഡൗൺ അവസാനിപ്പിക്കൽ കാര്യം ശ്രദ്ധിച്ചേ നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.