എല്ലാവർക്കും മാസ്ക് നിർബന്ധം; മുൻ നിലപാട് തിരുത്തി ലോകാരോഗ്യ സംഘടന
text_fieldsജനീവ: ലോകത്താകമാനം കോവിഡ് പടർന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗത്തിൽ പുതിയ നിർദേശവുമായി േലാകാരോഗ്യ സംഘടന. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് സംഘടന വ്യക്തമാക്കി. ഇതു സംബന്ധിച്ച് പുതുക്കിയ മാർഗ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. രോഗമുള്ളവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്ന മുൻ നിലപാടിലാണ് സംഘടന മാറ്റം വരുത്തിയത്.
മൂക്കിലൂടെയും വായിലൂെടയുമുള്ള സ്രവങ്ങൾ മുഖേന വൈറസ് വ്യാപനം തടയാൻ മാസ്ക് ഉപയോഗത്തിലൂടെ സാധിക്കുമെന്നതിന് തെളിവ് ലഭിച്ചതായും ലോകാരോഗ്യ സംഘടന പറയുന്നു. അതിനാൽ സർക്കാറുകൾ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും 60 വയസിന് മുകളിലുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും മെഡിക്കൽ മാസ്ക് ധരിക്കണമെന്നും സംഘടന നിർദേശിക്കുന്നു.
ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും നേരത്തേ തന്നെ പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്. ലോകത്താകമാനം 68 ലക്ഷത്തിൽപരം ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,98,747 പേർ മരണത്തിനു കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.