കോവിഡ്: ബ്രിട്ടനിൽ മരിച്ചത് 763 ഇന്ത്യൻ വംശജർ
text_fieldsലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചത് 763 ഇന്ത്യൻ വംശജർ. ബ്രിട്ടനിലെ കോവിഡ് മരണങ്ങളിൽ മൂന്ന് ശതമാനം ഇന്ത്യക്കാരാണെന്ന് നാഷനൽ ഹെൽത്ത് സർവിസിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യക്കാർ അടക്കം വംശീയ ന്യൂനപക്ഷങ്ങളിൽ രോഗം ഇപ്പോഴും വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്.
അതിനിടെ, കിഴക്കൻ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനിച്ചു. ഇന്ത്യക്കാർ വളരെ കൂടുതലുള്ള ലെസ്റ്ററിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളും രോഗികളും കുറഞ്ഞതിനെ തുടർന്ന് ജൂലൈ നാലിന് ലോക്ഡൗണിൽ ഇളവ് വരുത്തുകയും ബാറുകളും റസ്റ്റാറൻറുകളും തിയറ്ററുകളും പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ചില പ്രദേശങ്ങളിൽ വീണ്ടും രോഗികൾ വർധിച്ചത്. കോവിഡ് മഹാമാരി ബ്രിട്ടനിലെ കറുത്ത വർഗക്കാർ, ഏഷ്യൻ വംശജർ, മറ്റ് വംശീയ ന്യൂനപക്ഷങ്ങൾ എന്നിവയെ കൂടുതലായി ബാധിക്കാനുള്ള കാരണവും പഠന വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വംശീയ ന്യൂനപക്ഷങ്ങളെ കോവിഡ് കൂടുതലായി ബാധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബ്ലാക്ക്, ഏഷ്യൻ ആൻഡ് മൈനോറിറ്റി എത്നിക് (ബി.എ.എം.ഇ) ഗ്രൂപ്പുകളും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.