Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഫോർമുല വൺ മുൻ തലവൻ...

ഫോർമുല വൺ മുൻ തലവൻ 89ാം വയസ്സിൽ പിതാവായി; കുഞ്ഞി​െൻറ ഏറ്റവും മൂത്ത ചേച്ചിക്ക്​ വയസ്സ്​​ 65!

text_fields
bookmark_border
ഫോർമുല വൺ മുൻ തലവൻ 89ാം വയസ്സിൽ പിതാവായി; കുഞ്ഞി​െൻറ ഏറ്റവും മൂത്ത ചേച്ചിക്ക്​ വയസ്സ്​​ 65!
cancel
camera_alt???? ??????????? ??????? ????? ??????? ???????????????

 ലണ്ടൻ: ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ മുൻ മേധാവിയും കോടീശ്വരനുമായ ബേണി എക്ലസ്​റ്റൺ 89ാം വയസ്സിൽ വീണ്ടും പിതാവായി. ബേണിയുടെ മൂന്നാം ഭാര്യ ഫാബിയാന ഫ്ലോസി (43) ആണ്​ കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകിയത്.

ബേണിയുടെ ആദ്യ ആൺകുഞ്ഞും ഫാബിയാനയിൽ പിറക്കുന്ന ആദ്യ കുഞ്ഞുമാണിത്​. കുഞ്ഞിന് എയ്സ് എന്ന് പേരിട്ടതായി ബേണിയുടെ വക്താവ് അറിയിച്ചു. 2012ലാണ്​ ബേണി ഫാബിയാനയെ വിവാഹം കഴിക്കുന്നത്​. 

ആദ്യ രണ്ടു വിവാഹങ്ങളിലായി ബേണിക്ക് മൂന്നു പെൺമക്കളുണ്ട്. ആദ്യ ഭാര്യ ഇവി ബാംഫോർഡിൽ ജനിച്ച മൂത്ത മകൾ ദെബോറയ്ക്ക് ഇപ്പോൾ 65 വയസ്സുണ്ട്. രണ്ടാം ഭാര്യയായ സ്ലാവിസ റാഡിച്ചിൽ ജനിച്ച ടമാര (36), പെട്ര (31) എന്നിവരാണ് ബേണിയുടെ മറ്റു മക്കൾ. ഈ മൂന്നു പേരിലുമായി ബേണിക്ക് അഞ്ചു കൊച്ചുമക്കളുമുണ്ട്. കൊച്ചുമക്കളിൽ ഒരാൾക്കു കൂടി അടുത്തിടെ കുഞ്ഞു ജനിച്ചിരുന്നു. 

ഫോർമുല വണ്ണിനെ ഇന്നു കാണുന്ന തലത്തിലേക്ക് വളർത്തിയെടുത്തത്​ ബേണിയാണ്​. 1958ൽ കാർ ഡ്രൈവറായാണ്​ ബേണി എക്ലസ്​റ്റൺ ഫോർമുല വണ്ണിലെത്തുന്നത്​. 2017ൽ പുറത്താക്കപ്പെടുന്നതുവരെ 40 വർഷത്തോളം ഫോർമുല വൺ മേധാവിയായിരുന്നു. എങ്കിലും കാറോട്ട രംഗത്ത്​ ബേണിയുടെ സ്വാധീനത്തിന്​ കോട്ടം തട്ടിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam news
News Summary - Former F1 boss Bernie Ecclestone 'proud' after becoming father again at 89
Next Story