ബ്രെക്സിറ്റ്: രണ്ടാംഹിതപരിശോധന അഭികാമ്യം -ടോണി െബ്ലയർ
text_fieldsലണ്ടൻ: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉടലെടുത്ത പ്രതിസന്ധി അവസാനിപ്പിക്കാൻ ബ്രിട്ടനിൽ വീണ ്ടും ഹിതപരിശോധന അനിവാര്യമെന്ന് മുൻ പ്രധാനമന്ത്രി ടോണിബ്ലയർ. ബ്രെക്സിറ്റ് കരാറിൽ തുടർചർച്ചകൾ നടത്തിയിട ്ടും യൂറോപ്യൻ നേതാക്കളുമായി സമവായത്തിലെത്തുന്നതിൽ പ്രധാനമന്ത്രി തെരേസ മേയ് പരാജയപ്പെട്ട സാഹചര്യത്തിലാണ് ലേബർ പാർട്ടി മുൻ നേതാവു കൂടിയായ െബ്ലയറിെൻറ പ്രസ്താവന.
യൂറോപ്യൻ യൂനിയൻ വിടുന്നതിന് ബ്രിട്ടന് കൂടുതൽ സമയം ആവശ്യമുണ്ട്. അതല്ലെങ്കിലും ഇൗ വിഷയത്തിൽ ഇരുകക്ഷികളും അനുരഞ്ജനത്തിലെത്തണം. അതിനേക്കാൾ അഭികാമ്യം ബ്രെക്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തുകയാണെന്നും ബ്ലെയർ വിലയിരുത്തി. ബ്രെക്സിറ്റിെൻറ നിർണായക ഘട്ടമാണിത്. എന്നാൽ, അത് ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇപ്പോൾ നമുക്കു മുന്നിലുള്ള വഴി ബ്രെക്സിറ്റാണ്.
കരാർ നടപ്പാക്കാൻ പാർലമെൻറിെൻറ വോട്ടു വേണം. പാർലമെൻറ് അതിനു തയാറാകാത്തപക്ഷം വീണ്ടുമൊരു ഹിതപരിശോധന അനിവാര്യമാണ്. ബ്രെക്സിറ്റ് പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യനിർമിത വിപത്താണെന്നും െബ്ലയർ അഭിപ്രായപ്പെട്ടു. രണ്ടാംഹിതപരിശോധന നടത്തുന്നതിൽ മേയ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ വിടുതൽ കരാറിൽ ബ്രിട്ടീഷ് എം.പിമാർ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്നാണ് മേയ് ചർച്ചക്കായി ബ്രസൽസിലെത്തിയത്. എന്നാൽ, നേരത്തേ പറഞ്ഞുറപ്പിച്ച കാര്യങ്ങളിൽനിന്ന് ഒരിഞ്ചുപോലും പിന്നാക്കം പോകാൻ തയാറല്ലെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഒന്നടങ്കം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.