പി.പി.ഇ കിറ്റുകളില്ല; ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഡോക്ടര്‍മാര്‍ നിയമനടപടിക്ക്
text_fieldsലണ്ടന്‍: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവർത്തകര്‍ക്കും അത്യാവശ്യമായ പി.പി.ഇ കിറ്റുകൾ ലഭ്യമാക്കുന്നിഴല്ലെന്നാരോപിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ എൻ.എച്ച്.എസ് ഡോക്ടര്‍മാര്‍ നിയമ നടപടിക്ക്. പി.പി.ഇ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ അപാകത വരുത്തിയ മന്ത്രിമാര്‍ക്കെതിരെയാണ് ബ്രിട്ടീഷ് ഹൈകോടതിയില്‍ ഡോക്ടര്‍മാര്‍ ഹരജി നല്‍കിയത്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്കിനെതിരെയാണ് പ്രധാനമായും ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടര്‍മാര്‍ മുമ്പ് ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെയും അഭിഭാഷകരുടെയും സംഘമാണ് സര്‍ക്കാരിനെതിരെ ജുഡീഷ്യല്‍ റിവ്യൂ ആവശ്യപ്പെട്ട് ഹൈകോടതിയില്‍ പരാതി നൽകിയത്.
ഡോക്ടര്‍മാരടക്കം ഏകദേശം 300ല്‍പരം എൻ.എച്ച്.എസ് ജോലിക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മാസ്ക്, ഗൗണ്‍, ഗ്ലൗസ്, കണ്ണട തുടങ്ങിയ പി.പി.ഇ ഇനങ്ങളുടെ ലഭ്യതയില്ലായ്മ കാരണമാണ് ഇത്രയും ഉയര്‍ന്ന മരണം സംഭവിച്ചതെന്നാണ് എൻ.എച്ച്.എസ് ജോലിക്കാരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ഡോക്ടര്‍മാർ വ്യക്തമാക്കുന്നത്.
'ഡോക്ടേഴ്സ് അസോസിയേഷന്‍ യുകെ', 'ഗുഡ് ലോ പ്രൊജക്ട്' തുടങ്ങിയവരാണ് നിയമ നടപടിക്ക് പിന്നില്‍. പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.