ഇറാഖ് യുദ്ധം: ടോണി െബ്ലയറെ വിചാരണ ചെയ്യണമെന്ന ആവശ്യം ബ്രിട്ടൻ തള്ളി
text_fieldsലണ്ടൻ: ഇറാഖ് യുദ്ധത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയറെ വിചാരണ ചെയ്യണമെന്നാവശ്യെപ്പട്ട് ഇറാഖ് മുൻ സൈനിക മേധാവി സമർപ്പിച്ച ഹരജി ബ്രിട്ടീഷ് ഹൈകോടതി തള്ളി. 2003ൽ സദ്ദാം ഭരണകൂടത്തെ അട്ടിമറിക്കാനായി ഇറാഖിൽ ബ്രിട്ടെൻറ ഒത്താശയോടെ അമേരിക്കൻ സഖ്യസേന നടത്തിയ അധിനിവേശം യുദ്ധക്കുറ്റമാണെന്ന് ജനറൽ അബ്ദുൽ വാഹിദ് ശാനാൻ ആരോപിച്ചിരുന്നു. െബ്ലയറെ പ്രതിചേർക്കണമെന്നായിരുന്നു ആവശ്യം. ചീഫ് ജസ്റ്റിസ് ലോർഡ് തോമസ്, ജസ്റ്റിസ് ഒാസ്ലി എന്നിവരാണ് ഹരജി തള്ളിയത്. ഇറാഖ് യുദ്ധവേളയിൽ െബ്ലയർ യുദ്ധക്കുറ്റം നടത്തിയതായി ബ്രിട്ടീഷ് നിയമവ്യവസ്ഥ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്. അതിനാൽ കേസ് നടപടികൾ തുടരാൻ സാധ്യത നിലനിൽക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
െബ്ലയറിനൊപ്പം മന്ത്രിസഭയിലുണ്ടായിരുന്ന രണ്ടു പേരെയും വിദേശ കാര്യ സെക്രട്ടറിയായിരുന്ന ജാക് സ്ട്രോ, അറ്റോണി ജനറൽ േലാഡ് ഗോൾഡ് സ്മിത് എന്നിവരെയും വിചാരണ െചയ്യണമെന്നും വാഹിദ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മസ്കത്തിൽ കഴിയുന്ന വാഹിദിന് ബ്രിട്ടനിലെത്താൻ വിസയുണ്ടായിരുന്നില്ല. തുടർന്നാണ് െബ്ലയറെയും മറ്റും ചോദ്യം ചെയ്യാനുള്ള സാധ്യത ആരാഞ്ഞ് ഹൈകോടതിക്ക് അദ്ദേഹത്തിെൻറ അഭിഭാഷകർ കത്തയച്ചത്.
2003ൽ ഇറാഖിൽ യു.എസ് സഖ്യസേന നടത്തിയ യുദ്ധത്തിൽ ബ്രിട്ടനും പങ്കാളിയായിരുന്നു. സദ്ദാംഹുസൈെൻറ കൈവശം മാരക സംഹാരശേഷിയുള്ള ആയുധങ്ങൾ ഉണ്ടെന്നാരോപിച്ചാണ് യു.എസ്സഖ്യസേന ഇറാഖിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 15 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.