ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
text_fieldsപാരിസ്: രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ട് ഫ്രാങ്കോയിസ് ബെയ്റൂവിനെ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മൂവ്മെന്റ് ഡെമോക്രാറ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമാണ് 73കാരനായ ബെയ്റൂവ്. രണ്ടാം തവണ പ്രസിഡന്റ് പദവിയിലിരിക്കുന്ന മാക്രോൺ ഈ വർഷം നിയമിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ബെയ്റൂവ്. മൂന്ന് മാസം തികയും മുമ്പ് മൈക്കൽ ബാർണിയർ പുറത്തായതിനെ തുടർന്നാണ് പുതിയ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.