Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ബാധിച്ചയാളിൽ...

കോവിഡ്​ ബാധിച്ചയാളിൽ വൈറസിനെതിരായ ആൻറിബോഡി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം

text_fields
bookmark_border
കോവിഡ്​ ബാധിച്ചയാളിൽ വൈറസിനെതിരായ ആൻറിബോഡി അഞ്ച്​ മാസം നിൽക്കുമെന്ന്​ പഠനം
cancel

വാഷിങ്​ടൺ: കോവിഡ്​ ബാധിച്ചയാളുടെ ശരീരത്തിൽ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച്​ മാസം വരെയെങ്കിലും നില നിൽക്കുമെന്ന പഠനവുമായി ഗവേഷകർ. ഇന്ത്യൻ വംശജനാണ്​ യു.എസിൽ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്​.

യൂനിവേഴ്​സിറ്റി ​ഓഫ്​ അരിസോണയിലാണ്​ പഠനം നടത്തിയത്​. കോവിഡ്​ ബാധിച്ച 6,000 പേരുടെ ആൻറിബോഡി പരിശോധിച്ചാണ്​ നിഗമനത്തിലെത്തിയത്​.കോവിഡ്​ ബാധിച്ചയാളുടെ ശരീരിത്തിലെ ആൻറിബോഡി അഞ്ച്​ മുതൽ ഏഴ്​ മാസം വരെ നില നിൽക്കുമെന്ന്​ അരിസോണ യൂനിവേഴ്​സിറ്റിയിലെ ​​അസോസിയേറ്റ്​ പ്രൊഫസർ ദീപ്​ത ഭട്ടാചാര്യ പറഞ്ഞു.

അതേസമയം, ശരീരത്തിൽ നില നിൽക്കുന്ന ആൻറിബോഡി ​േകാവിഡിൽ നിന്ന്​ സംരക്ഷണം തരുമോയെന്നുള്ളത്​ ഇപ്പോൾ പറയാനാവില്ലെന്ന്​ അരിസോണ യുനിവേഴ്​സിറ്റി സീനിയർ വൈസ്​ പ്രസിഡൻറ്​ മൈക്കൾ ഡി.ഡാക്കെ പറഞ്ഞു. നേരത്തെയുള്ള പഠനങ്ങളെല്ലാം കോവിഡ്​ ആൻറിബോഡിക്ക്​ പരമാവധി 100 ദിവസത്തെ ആയുസാണ്​ പ്രവചിച്ചിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
Next Story