Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2024 6:00 PM GMT Updated On
date_range 26 April 2024 6:00 PM GMTഅമേരിക്കൻ കാമ്പസുകളിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭം: അറസ്റ്റിലായ വിദ്യാർഥികളിൽ ഇന്ത്യൻ വംശജയും
text_fieldsbookmark_border
വാഷിങ്ടൺ: അമേരിക്കയിലെ കാമ്പസുകളിൽ അലയടിക്കുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജയും. തമിഴ്നാട്ടിൽ ജനിച്ച അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഹസൻ സയീദ് എന്ന വിദ്യാർഥി കൂടി അറസ്റ്റിലായിട്ടുണ്ട്.
യു.എസിലെ നിരവധി സർവകലാശാല കാമ്പസുകളിൽ വിദ്യാർഥികൾ പ്രതിഷേധ ഭാഗമായി തമ്പ് കെട്ടി താമസം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story