കേണൽ ഖുദൈരിയുടെ കൊലപാതകത്തിന് പകരംവീട്ടും -ഇറാൻ
text_fieldsതെഹ്റാൻ: കഴിഞ്ഞദിവസം തെഹ്റാനിൽ കൊല്ലപ്പെട്ട റെവല്യൂഷനറി ഗാർഡ് കേണൽ ഹസൻ സൈദ് ഖുദൈരിയുടെ മരണത്തിന് പകരംവീട്ടുമെന്ന് ഇറാൻ. കൊലപാതകികളെ കണ്ടെത്താൻ ഗൗരവതരമായ നീക്കങ്ങളുണ്ടാകുെമന്നും അതിഗംഭീരനായ ഈ രക്തസാക്ഷിയുടെ രക്തത്തിന് പകരംവീട്ടാതെ അടങ്ങില്ലെന്നും പ്രസിഡന്റ് ഇബ്രാഹിം റഈസി വ്യക്തമാക്കി. അമേരിക്ക, ഇസ്രായേൽ തുടങ്ങിയ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളാണ് അതിക്രമത്തിന് പിന്നിലെന്ന സൂചനയും അദ്ദേഹം നൽകി. ഞായറാഴ്ച വൈകുന്നേരം തെഹ്റാനിലെ വീടിനടുത്തുവെച്ചാണ് ഖുദൈരി കൊല്ലപ്പെട്ടത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഖുദൈരിയെ മോട്ടോർ സൈക്കിളിൽ വന്ന അക്രമികൾ വെടിവെക്കുകയായിരുന്നു. ഇസ്രായേൽ ബന്ധമുള്ള ചിലരെ അന്വേഷണത്തിന്റെ ഭാഗമായി പിടികൂടിയെന്ന് റെവല്യൂഷനറി ഗാർഡ് വ്യക്തമാക്കി. കൊള്ളയടി, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരാണ് പിടിയിലായത്.
2020 നവംബറിൽ ആണവശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്റിസാദെ വധിക്കപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഇത്രയും ഉന്നതനായ നേതാവ് ഇറാനിൽ കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.