പോയവർഷം കൊല്ലപ്പെട്ടത് 57 മാധ്യമപ്രവർത്തകർ
text_fieldsയുനൈറ്റഡ് നേഷൻസ്: പോയവർഷം ലോകമെമ്പാടും 57 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമത്തിലെ ശിക്ഷാഇളവിനെതിരായ അന്താരാഷ്ട്ര ദിനാചരണത്തിെൻറ ഭാഗമായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം ആദ്യ ഒമ്പതുമാസത്തെ കണക്കനുസരിച്ച് 39 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിൽ മൂന്നുപേർ വനിതകളാണ്. ഇത് ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 2019ൽ മാധ്യമപ്രവർത്തകർക്ക് ഏറ്റവുമധികം ജീവൻ നഷ്ടമായത് ലാറ്റിനമേരിക്ക-കരീബിയ മേഖലയിലാണ്. ഇവിടെ 23 പേർ കൊല്ലപ്പെട്ടു. ഏഷ്യ, പസഫിക് മേഖലയിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഏറ്റവുമധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട രാജ്യം മെക്സികോ ആണ്.
ഇവിടെ 12 പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദശകത്തിൽ ഓരോ നാലു ദിവസത്തിലും ഒന്നുവീതം മാധ്യമപ്രവർത്തരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.