കിയവ് വളയാനൊരുങ്ങി റഷ്യ; നഗരത്തിൽ വീണ്ടും സ്ഫോടനങ്ങൾ
text_fieldsകിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവ് വളയാനുള്ള നടപടികളുമായി റഷ്യ അതിവേഗം മുന്നോട്ട്. കിയവ് നഗരത്തിന് 32 കിലോ മീറ്റർ അകലെ റഷ്യൻ സൈന്യം എത്തിയെന്നാണ് റിപ്പോർട്ട്. നഗരത്തിൽ വീണ്ടും സ്ഫോടന ശബ്ദം കേട്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. കിയവിന് നേരെ റഷ്യ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അതേസമയം, റഷ്യ പ്രയോഗിച്ച മിസൈലുകളിലൊന്ന് ആന്‍ററി മിസൈൽ സിസ്റ്റം ഷൂട്ടിങ് ഉപയോഗിച്ച് തകർത്തുവെന്നും യുക്രെയ്ൻ അറിയിച്ചു. രാജ്യത്തിന്‍റെ ഇന്‍റീരിയർ മിനിസ്റ്റർ യെവാൻ യെനിനാണ് ഇക്കാര്യം അറിയിച്ചത്.
30ഓളം റഷ്യൻ ടാങ്കുകളും ഏഴ് എയർക്രാഫ്റ്റുകളും ആറ് ഹെലികോപ്ടറുകളും തകർത്തുവെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്ൻ നഗരങ്ങളായ സപ്പോരിജയിലും ഒഡേസയിലും ഇന്ന് വ്യോമാക്രമണമുണ്ടായി. രണ്ടാം ദിവനവും റഷ്യയുടെ കനത്ത ആക്രമണമാണ് യുക്രെയ്ന് നേരിടേണ്ടി വരുന്നത്. അതേസമയം, റഷ്യക്ക് മേൽ പുതിയ ഉപരോധം ഏർപ്പെടുത്താൻ യുറോപ്യൻ യൂനിയൻ തീരുമാനിച്ചു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ ഫോണിൽ സംസാരിച്ചു. യുദ്ധം ശക്തമായിരിക്കെ നാറ്റോയുടെ നിർണായക യോഗവും ഇന്ന് നടക്കും. യുക്രെയ്ന് സമീപത്ത് കൂടിയുള്ള യാത്രയിലെ അപകടം മുന്നിൽകണ്ട് വിവിധ വിമാന കമ്പനികൾ വ്യോമപാത മാറ്റാനുള്ള നീക്കം തുടങ്ങി. യുക്രെയ്നിൽ കുടുങ്ങിയ പൗരൻമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ വീണ്ടും ഊർജിതമാക്കി. യുക്രെയ്നിന്റെ അയൽ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ എത്തിക്കുന്നതിനാണ് ശ്രമം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.