ഒരു കിലോ വാഴപ്പഴത്തിന് 3,336 രൂപ, പാക്കറ്റ് കോഫിക്ക് 7,381; ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം
text_fieldsപ്യോങ്യാങ്: ഒരു കിലോ വാഴപ്പഴത്തിന്-45 ഡോളർ (ഏകദേശം 3,336 രൂപ),ഒരു പാക്കറ്റ് കാപ്പിക്ക് 100ഡോളർ (7,381 രൂപ), ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളർ(5,167 രൂപ), ഒരു കി.ഗ്രാം ചോളത്തിന് 204.81 രൂപ...ഉത്തരകൊറിയൻ തലസ്ഥാനമായ േപ്യാങ്യാങ്ങിലെ അവശ്യസാധനങ്ങളുടെ വിലവിവരപ്പട്ടിക ഇങ്ങനെ പോകുന്നു. ഉത്തരകൊറിയ കടുത്തഭക്ഷ്യക്ഷാമത്തിലാണെന്ന് പ്രസിഡൻറ് കിം ജോങ് ഉൻ സമ്മതിച്ചിരുന്നു.
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വളം നിർമാണത്തിനായി കർഷകരോട് പ്രതിദിനം രണ്ട് ലിറ്റർ മൂത്രം വീതം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടത്രെ. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്ന് കൃഷി നശിച്ചതും ധാന്യ ഉൽപാദനം ഇല്ലാതായതുമാണ് ഭക്ഷ്യക്ഷാമത്തിന് കാരണമെന്നാണ് കിം പറയുന്നത്.
യു.എൻ ഭക്ഷ്യ-കാർഷിക സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഉത്തരകൊറിയക്ക് 8,60,000 ടൺ ഭക്ഷ്യവക്തുക്കളുടെ കുറവുണ്ട്. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി അതിർത്തികൾ അടച്ചതിനാൽ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനും വിലക്കുണ്ട്. ഭക്ഷ്യവസ്തുക്കൾ, വളം, ഇന്ധനം തുടങ്ങിയവക്ക് ചൈനയാണ് ഉത്തരകൊറിയയുടെ ഏക ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.