‘ഇസ്രായേലി ഉദ്യോഗസ്ഥരെ കൊട്ടാരത്തിൽ കയറ്റാൻ സമ്മതിച്ചിരുന്നില്ല, ഭീകരവാദികളായാണ് എലിസബത്ത് രാജ്ഞി കണ്ടത്’ - മുൻ ഇസ്രായേൽ പ്രസിഡൻറ്
text_fieldsലണ്ടൻ: ഇസ്രായേലികളെ എലിസബത്ത് രാജ്ഞി ഭീകരവാദികളായോ ഭീകരവാദികളുടെ മക്കളായോ ആണ് കണക്കാക്കിയിരുന്നതെന്ന് ഇസ്രായേൽ മുൻ പ്രസിഡൻറ് റൂവൻ റിവ്‌ലിൻ. ടെക്‌നിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച് ലണ്ടൻ ഗാലയിൽ നടന്ന ചടങ്ങിലാണ് ഇസ്രായേലികളെക്കുറിച്ച് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കാഴ്ചപ്പാട് റൂവൻ റിവ്‌ലിൻ വ്യക്തമാക്കിയത്.
‘ഞങ്ങളും എലിസബത്ത് രാജ്ഞിയും തമ്മിലുള്ള ബന്ധം അൽപം പ്രയാസകരമായിരുന്നു. കാരണം ഞങ്ങളോരോരുത്തരും തീവ്രവാദികളോ തീവ്രവാദിയുടെ മകനോ ആണെന്ന് അവർ വിശ്വസിച്ചിരുന്നു’ -ജ്യൂവിഷ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചടങ്ങുകളിൽ ഒഴികെ ഇസ്രായേലി ഉദ്യോഗസ്ഥരെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാൻ രാജ്ഞി വിസമ്മതിച്ചിരുന്നുവെന്നും റിവ്‌ലിൻ പറഞ്ഞു.
അതേസമയം, ചാൾസ് ചാൾസ് മൂന്നാമൻ രാജാവ് വളരെ സൗഹൃദപരമായിരുന്നു പെരുമാറിയതെന്ന് റിവ്‌ലിൻ പറഞ്ഞു. ഷിമോൺ പെരസിന്റെയും യിറ്റ്‌ചക് റാബിന്റെയും ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ട് തവണ അനൗദ്യോഗികമായും 2020ൽ ഔദ്യോഗികമായും നിലവിലെ രാജാവ് ഇസ്രായേൽ സന്ദർശിച്ചിരുന്നു. എന്നാൽ, 70 വർഷത്തെ ഭരണ കാലയളവിൽ എലിസബത്ത് രാജ്ഞി ഒരിക്കൽ പോലും ഇസ്രായേൽ രാജ്യം സന്ദർശിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.