Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ട്രംപ്...

‘ട്രംപ് അധികാരമേറ്റെടുക്കുന്നതിനു മുമ്പ് തിരിച്ചുവരൂ’; വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് സർവകലാശാലകൾ

text_fields
bookmark_border
‘ട്രംപ് അധികാരമേറ്റെടുക്കുന്നതിനു മുമ്പ് തിരിച്ചുവരൂ’;   വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി യു.എസ് സർവകലാശാലകൾ
cancel

വാഷിങ്ടൺ: ചരിത്ര വിജയം നേടിയാണ് ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. 20ന് അമേരിക്കയുടെ 47ാം പ്രസിഡന്റായി ട്രംപ് അധികാരമേൽക്കും. ഇതിനിടെയാണ് വിദേശ വിദ്യാർഥികൾക്ക് യു.എസ് സർവകലാശാലയുടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരിക്കുന്നത്. ട്രംപ് അധികാരമേൽക്കുന്നതിന് മുമ്പായി കാമ്പസിൽ തിരിച്ചെത്തണമെന്നാണ് സന്ദേശം.

അധികാരത്തിൽ തിരിച്ചെത്തിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന് ട്രംപ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ട്രംപ് വരുന്നതോടെ വിസ നിയമങ്ങളും പരിശോധനകളും കടുപ്പിക്കുകയും അനധികൃത കൂടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ട്രംപിന്‍റെ തിരിച്ചുവരവ് സർവകലാശാല അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിദ്യാർഥികളോട് ശൈത്യകാല അവധി ഒഴിവാക്കി ജനുവരി പകുതിക്കു മുമ്പായി രാജ്യത്ത് തിരിച്ചെത്താൻ സർവകലാശാലകൾ നിർദേശം നൽകിയത്. ഇതിനകം നിരവധി സർവകലാശാലകളാണ് കാമ്പസിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് വിദേശ വിദ്യാർഥികൾക്ക് ഇ-മെയിൽ സന്ദേശം അയച്ചത്.

സാധുവായ വിസയുണ്ടെങ്കിലും പരീക്ഷണത്തിന് തയാറാകേണ്ടെന്നാണ് വിദ്യാർഥികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞവർഷം അമേരിക്കയിൽ എത്തുന്ന വിദേശ വിദ്യാർഥികളിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 2023നും 2024നും ഇടയിൽ 3.3 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിൽ പഠനത്തിനെത്തിയത്. ഈ കാലയളവിൽ 2.7 ലക്ഷം ചൈനീസ് വിദ്യാർഥികളാണ് എത്തിയത്. വിദ്യാർഥികൾ നേരത്തെ എത്താനായി പല സർവകലാശാലകളും അക്കാദമിക് കലണ്ടറിലും മാറ്റം വരുത്തിയിട്ടുണ്ട്.

മുൻകാലങ്ങളിലെ ട്രംപിന്റെ യാത്രാനിരോധനം കണക്കിലെടുത്താണ് വിദ്യാർഥികൾക്ക് നിർദേശം നൽകുന്നതെന്ന് 5000ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന മസാച്യുസെറ്റ്‌സ് സർവകലാശാല വ്യക്തമാക്കി. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ കാനഡയുടെയും മെക്സികോയുടെയും ഇറക്കുമതിക്ക് നികുതി കുത്തനെ ഉയർത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപ് ഭരണകൂടം യാത്രാനിരോധനം ഏർപ്പെടുത്തുന്നത് ഏത് വിധമായിരിക്കുമെന്ന് ഊഹിക്കാനാവില്ല. ഏത് രാജ്യങ്ങളെയെല്ലാം ഇത് ബാധിക്കുമെന്നതിലും ഒരു ധാരണയുമില്ല.

ട്രംപ് സർക്കാറിന്റെ ആദ്യ യാത്ര നിരോധനത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും കുടിയേറ്റക്കാർക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിൽ കൂടുതലും മുസ്ലിം രാജ്യങ്ങളായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian StudentsUS universitiesDonald Trump
News Summary - Return before Trump takes office, US universities tell students
Next Story