റഷ്യൻ അധിനിവേശം: ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: യുക്രൈയ്നിലെ റഷ്യൻ അധിനിവേശത്തെതുടർന്ന് നിലനിൽക്കുന്ന പ്രതിസന്ധി സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്‍റെ പ്രതികരണം.
യുക്രൈയ്നിലെ പ്രതിസന്ധിയിൽ ഇന്ത്യയും യു.എസും ഒരേ നിലപാടിലല്ല നീങ്ങുന്നത്. റഷ്യക്കെതിരെ കടുത്ത നിലപാടുമായാണ് അമേരിക്ക മുന്നോട്ടുപോകുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡൻ പറഞ്ഞു. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന വിഷയത്തിൽ ഇന്ത്യ പൂർണമായും അമേരിക്കക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
റഷ്യൻ കടന്നുകയറ്റത്തെയും അധിനിവേശത്തെയും നിസാരമായി തള്ളാനില്ലെന്നും ഇന്ത്യയുമായി യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് ചർച്ച നടത്താൻ ഒരുങ്ങുകയാണെന്നും ജോ ബൈഡൻ പറഞ്ഞു.
റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരവും തന്ത്രപരമാവുമായ സൗഹൃദമുണ്ട്. അതേസമയം, കഴിഞ്ഞ ഒന്നര ദശകമായി യു.എസുമായി ഇന്ത്യയുടെ സൗഹൃദം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അണിയറയിൽ റഷ്യയോട് ഇന്ത്യ സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ അമേരിക്കയുടെ ഭാഗത്തുനിന്നും വിമർശനം ഉയരുന്നുണ്ട് എന്നുതന്നെയാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.