സബ്‌വേ ഡ്രൈവർ ടോയ്ലറ്റിൽ പോവാൻ വണ്ടി നിർത്തി; വൈകിയത് 125 ട്രെയിനുകൾ
text_fieldsസിയോൾ: സബ്‌വേ ഡ്രൈവർ ടോയ്ലറ്റിൽ പോവാൻ അടിയന്തരമായി വണ്ടി നിർത്തിയതിനെ തുടർന്ന് കൊറിയൻ തലസ്ഥാനമായ സിയോളിൽ125 ട്രെയിനുകൾ വൈകിയതായി റിപ്പോർട്ട്. നാല് മിനിറ്റും 16 സെക്കൻഡും ഇടവേള കാരണം തുടർന്നുള്ള 125 ട്രെയിനുകൾ 20 മിനിറ്റ് വൈകിയതായി സിയോൾ മെട്രോ അറിയിച്ചു. വൃത്താകൃതിയിലുള്ള റൂട്ടിന്റെ പുറം ലൂപ്പിൽ ഓടിക്കുന്ന വണ്ടി മറ്റൊരു നിലയിലുള്ള വിശ്രമമുറി ഉപയോഗിക്കുന്നതിനായി ഒരു സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് സംഭവം. അടിയന്തര സാഹചര്യങ്ങളിൽ പോർട്ടബിൾ ടോയ്‌ലറ്റുകൾ ലഭ്യമാണെങ്കിലും ഇവയുടെ അപര്യാപ്തത കാരണം ചില സന്ദർഭങ്ങളിൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വളരെ അകലെയുള്ള വിശ്രമമുറികൾ തേടാൻ ജീവനക്കാർ നിർബന്ധിതരാകുന്നു.
ഇടവേളകളില്ലാതെ രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സബ്‌വേ ഡ്രൈവർമാരുടെ പ്രയാസകരമായ സാഹചര്യം വെളിച്ചെത്തു കൊണ്ടുവരുന്നതായി ഈ സംഭവം. സബ്‌വേ ഡ്രൈവർമാരുടെ തൊഴിൽ സാഹചര്യം പൊതുജനങ്ങളെ ഞെട്ടിച്ചു. അവർ സമൂഹ മാധ്യമങ്ങളിൽ തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിക്കുകയും അത്തരം സാഹചര്യങ്ങൾ ലഘൂകരിക്കാൻ കൂടുതൽ സംവിധാനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. എല്ലാത്തിനും ഒരാളെ ഉത്തരവാദിയാക്കുന്നത് തൊഴിൽ അവകാശങ്ങളുടെ ലംഘനമാണ്. ട്രെയിനിന്റെ കൃത്യനിഷ്ഠയും യാത്രക്കാരുടെ സുരക്ഷയും മുൻഗണനകളാണെങ്കിലും എല്ലാറ്റിന്റെയും ഉത്തരവാദിത്തം ഒരാൾ മാത്രം ഏറ്റെടുക്കേണ്ടിവരുന്ന ഒരു ഘടന അടിയന്തിര സാഹചര്യത്തിൽ അതിന്റെ പരിമിതികൾ വെളിപ്പെടുത്തും - ഒരു ഉപയോക്താവ് സമൂഹ മാധ്യമത്തിൽ എഴുതി.
മോശം ജോലി സാഹചര്യങ്ങൾ കൂടാതെ, ദക്ഷിണ കൊറിയൻ സബ്‌വേകളെ ബാധിക്കുന്ന മറ്റൊരു പ്രധാന ആശങ്ക മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്. അടുത്തിടെയുള്ള സർക്കാർ കണക്കുകൾ പ്രകാരം 33 സിയോൾ സബ്‌വേ ഡ്രൈവർമാർ മദ്യപിച്ച് ട്രെയിൻ ഓടിച്ചതിന് പിടിക്കപ്പെട്ടു. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും കർശനമായ നിയന്ത്രണങ്ങൾക്കും സബ്‌വേ ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും ആവശ്യമുന്നയിക്കാനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.