ശ്രീലങ്കൻ മുൻ എം.പി കൊല്ലപ്പെട്ടത് സംഘർഷത്തിനിടെ
text_fieldsകൊളംബോ: പടിഞ്ഞാറൻ ശ്രീലങ്കൻ നഗരമായ നിട്ടമ്പുവയിൽ മുൻ ഭരണകക്ഷി എം.പി അമരകീർത്തി അത്തുകൊറാല (57) സംഘർഷത്തിനിടെ കൊല്ലപ്പെട്ടതാണെന്ന് പൊലീസ്. ആൾക്കൂട്ടം ഇദ്ദേഹത്തെ അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
നേരത്തേ, ഇദ്ദേഹം ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ശ്രീലങ്ക പൊതുജന പെരമുന പാർട്ടി എം.പിയായ അമരകീർത്തി കൊല്ലപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിക്കവേ രോഷാകുലരായ ആൾക്കൂട്ടം പിന്തുടർന്നാണ് അമരകീർത്തിയെ കൊലപ്പെടുത്തിയത്. സംഘർഷത്തിൽ 300ലേറെ ആളുകൾക്ക് പരിക്കേറ്റിരുന്നു. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെയും പ്രസിഡന്റിന്റെയും വസതിക്കുസമീപം സമാധാനപരമായി പ്രതിഷേധിച്ചവരെ മുൻ സർക്കാർ അനുകൂലികൾ ആക്രമിച്ചപ്പോഴാണ് സംഘർഷം അരങ്ങേറിയത്.
ആക്രമണം നടത്തിയവരിൽ കൂടുതലും ഭരണകക്ഷി അംഗങ്ങളായിരുന്നു. സൈന്യമെത്തിയാണ് ജനക്കൂട്ടത്തിനിടയിൽനിന്ന് മഹിന്ദയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.