സുഡാന്റെ ഇടക്കാല ഭരണസമിതി പ്രതിനിധി റിയാദിൽ
text_fieldsസൗദിയിലെത്തിയ സുഡാൻ പ്രതിനിധി വിദേശ മന്ത്രാലയ
ആസ്ഥാനത്ത് മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള
കൂടിക്കാഴ്ചയിൽ
റിയാദ്: സുഡാനിലെ ഇടക്കാല ഭരണസംവിധാനമായ ട്രാൻസിഷനൽ സോവറിൻറ്റി കൗൺസിൽ (ടി.എസ്.സി) പ്രസിഡന്റിന്റെ പ്രതിനിധിയെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ സ്വീകരിച്ചു. ആഭ്യന്തര സംഘർഷവും പലായനവും തുടരുന്നതിനിടെ റിയാദിലെത്തിയ ദഫല്ലാഹ് അൽ ഹാജ് അലിയെ വിദേശകാര്യ മന്ത്രാലയത്തിൽ സ്വീകരിച്ച മന്ത്രി സുഡാനിലെ നിലവിലെ സ്ഥിതിവിശേഷം അദ്ദേഹവുമായി ചർച്ച ചെയ്തു.
സംഘർഷം കുറക്കാനും ദേശീയ താൽപര്യങ്ങൾ പരിഗണിക്കാനും രാജ്യത്തിന്റെ സ്വത്തുക്കളും നേട്ടങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ എല്ലാത്തരം സൈനിക നടപടികളും നിർത്താനുമുള്ള സൗദി അറേബ്യയുടെ ആഹ്വാനം മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ഡോ. സാമി അൽ-സാലിഹ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സൈനികമേധാവി അബ്ദുൽ ഫത്താഹിന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് കമാൻഡർ മുഹമ്മദ് ഹംദാന്റെയും സേനകൾ ഏറ്റുമുട്ടൽ തുടരുന്ന സുഡാനിൽ ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും ജനജീവിതം താറുമാറാവുകയും ചെയ്തിരുന്നു.വിവിധ രാജ്യക്കാരായ 5000 ലധികം പേരെയാണ് സൗദി അറേബ്യ സുഡാനിൽ നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിക്കുകയും സ്വദേശങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കുകയും ചെയ്തത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.