യു.എസിൽ ഫലസ്തീൻ വിദ്യാർഥികൾക്ക് വെടിയേറ്റു
text_fieldsവാഷിങ്ടൺ: യു.എസിലെ വെർമണ്ടിൽ ഫലസ്തീൻ വംശജരായ മൂന്ന് വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. ബർലിങ്ടണിൽ വെർമണ്ട് യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്താണ് ഹിശാം അവർതനി, തഹ്സീൻ അഹ്മദ്, കിന്നൻ അബ്ദുൽ ഹമീദ് എന്നിവർ ആക്രമിക്കപ്പെട്ടത്. എല്ലാവരുടെയും നില അതിഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ജാസൺ ജെ. ഈറ്റണെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം വംശവെറിയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് യു.എസ് സർക്കാർ അറിയിച്ചു.
ഫലസ്തീനി വേഷമായ കഫിയ്യ ധരിച്ച് അറബിയിൽ സംസാരിച്ച് നീങ്ങുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. ഓടിരക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന പൊലീസ് ഇയാളുടെ വീട്ടിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഗസ്സ യുദ്ധത്തിനു പിന്നാലെ യു.എസിൽ ഇസ്ലാംവെറിയും ജൂതവിരുദ്ധതയും ശക്തിയാർജിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. സാഹചര്യത്തെളിവുകൾ ഇത്തരം ആക്രമണം തന്നെയാണെന്ന സൂചന നൽകുന്നുവെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റവരിൽ രണ്ടുപേർ യു.എസ് പൗരത്വമുള്ളവരും ഒരാൾ നിയമവിധേയമായി രാജ്യത്ത് കഴിയുന്നവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.