അഫ്ഗാനിലെ യു.എസ് സേനാപിന്മാറ്റം അഫ്ഗാനെ ദുരന്തത്തിലേക്ക് തള്ളിവിട്ടു -ടോണി ബ്ലെയർ
text_fieldsലണ്ടൻ: അഫ്ഗാനിസ്താനിൽനിന്ന് തിരക്കിട്ട് സേനയെ പിൻവലിച്ച യു.എസ് തീരുമാനത്തെ വിമർശിച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോവുകയായിരുന്നു യു.എസ്. അഫ്ഗാെൻറ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്തത്തിൽനിന്ന് യു.എസിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
അഫ്ഗാനിലെ പ്രതിസന്ധിെയ കുറിച്ചുള്ള ലേഖനം ബ്ലെയറിെൻറ ഫൗണ്ടേഷെൻറ വെബ്ൈസറ്റിലാണ് പ്രസിദ്ധീകരിച്ചത്. കാബൂൾ താലിബാൻ പിടിച്ചെടുത്തശേഷം ആദ്യമായാണ് ബ്ലെയർ പ്രതികരിക്കുന്നത്.
2001ൽ യു.എസിനൊപ്പം അഫ്ഗാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി െബ്ലയർ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. തന്ത്രപരമായി വിജയിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ വിജയിച്ചോ എന്ന ചോദ്യം ഉയരുന്നു. പാശ്ചാത്യരുടെ നിലപാട് എന്താണെന്ന് ലോകത്തിന് അറിയില്ല. അഫ്ഗാനിൽനിന്ന് സൈന്യത്തെ പിൻവലിച്ചത് തന്ത്രങ്ങളുടെ ഭാഗമായല്ല, മറിച്ച് രാഷ്ട്രീയതീരുമാനമാണ്. ദുരന്തത്തിലേക്ക് അഫ്ഗാൻ ജനതയെ തള്ളിവിടുകയാണ് യു.എസ് ചെയ്തത്.
ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരം ഇതിലൂടെ ഒരുക്കി. റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഈയവസ്ഥയിൽ മുതലെടുപ്പ് നടത്തും. പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യത്തെ പോലും ഇത് ബാധിക്കാം. ഭീകരവാദത്തെ നേരിടാൻ തന്ത്രപരമായ പുനരാലോചന വേണമെന്നും ബ്ലെയർ ലേഖനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.