ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ അതീവ സുരക്ഷ ബങ്കർ കണ്ടെത്തി
text_fieldsന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോടബയ രാജ്പക്സയുടെ കൊളംബോയിലെ ഔദ്യോഗിക വസതി പരിസരത്ത് അതീവ സുരക്ഷ ബങ്കർ കണ്ടെത്തി. കഴിഞ്ഞ ദിവസം വസതിയിലേക്ക് ഇരച്ച് കയറിയ പ്രതിഷേധക്കാരാണ് ബങ്കർ കണ്ടെത്തിയത്. സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ പൊതുജനം നാളുകളായി പ്രതിഷേധങ്ങൾ നടത്തി വരികയായിരുന്നു. ജനങ്ങളുടെ രോഷം ആളിക്കത്തുകയും ഇന്നലെ ശ്രീലങ്ക കലാപഭൂമിയായി മാറുകയും ചെയ്തിരുന്നു.
പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ച് കയറുകയും വസതി കയ്യടക്കുകയും ചെയ്തു. പ്രസിഡന്‍റ് ഗോടബയ രാജ്പക്സയുടെ രാജിയായിരുന്നു പ്രധാന ആവശ്യം. തുടർന്ന് രാജ്പക്സ ഒളിവിൽ പോവുകയും രാജി വെക്കാൻ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു. കലാപത്തിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഔദ്യോഗിക വസതിക്ക് പ്രതിഷേധക്കാർ തീവെക്കുകയും ചെയ്തിരുന്നു.
രാജ്പക്സ എവിടെയാണ് അഭയം തേടിയിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. പാർലമെന്‍റ് സ്പീക്കർ മഹീന്ദ യപ അബേയ്‍വർധനയുമായി മാത്രമാണ് അദ്ദേഹം നിലവിൽ ആശയവിനിമയം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.