ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഓർമയായി; ജീവിച്ചത് 33 വർഷം!
text_fieldsലോകത്തിലെ ഏറ്റവും പ്രായം കൂടിയ ‘റോസി’ എന്ന പൂച്ച 33ാം വയസിൽ ഓർമയായി. യു.കെയിലെ നോർവിച്ചിൽ ഉടമയുടെ വീട്ടിൽ വെച്ചായിരുന്നു റോസിയുടെ അന്ത്യം. 1991ലാണ് റോസി ജനിച്ചത്. ഇക്കഴിഞ്ഞ ജൂണിൽ 33 വയസ് തികഞ്ഞു. ഒരു പൂച്ച 33 വർഷം ജീവിക്കുക എന്നു പറഞ്ഞാൽ മനുഷ്യൻ 152 വയസു വരെ ജീവിക്കുന്നതിന് തുല്യമാണെന്നാണ് ജന്തുശാസ്ത്രജ്ഞരുടെ അഭിപ്രായം..
വീട്ടുടമസ്ഥയായ ലൈല എടുത്തു വളർത്തിയതാണ് റോസിയെ. അവസാന കാലത്ത് ജനാലക്കരികിലായിരുന്നു റോസിയുടെ ഉറക്കമെന്ന് ലൈല ഓർക്കുന്നു. രണ്ടുതവണ റോസിയുടെ ജീവൻ രക്ഷിക്കാൻ ലൈലക്ക് സാധിച്ചു. ഒരിക്കൽ ഒരു പട്ടിയായിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്. മറ്റൊരിക്കൽ വേറൊരു പൂച്ചയും. ശാന്തസ്വഭാവക്കാരിയായിരുന്നു റോസി. ഒരു ചെറിയ ട്രേറ്റിൽ അവൾക്കായി വീട്ടുകാർ ഭക്ഷണം ഒരുക്കി വെക്കും. ദിവസത്തിൽ പലതവണയായി റോസി ഉറങ്ങുമായിരുന്നുവെന്നും ലൈല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.