നെടുങ്കണ്ടം: ചിരട്ട എന്നുകേട്ടാല്‍ ഒരു പക്ഷേ ആദ്യം ഓര്‍മ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിലര്‍ക്ക് ചിരട്ട പുട്ടും ഒക്കെയാവും. പക്ഷേ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളുണ്ട്. അതില്‍ പ്രധാനിയായിരുന്നു ഒരുകാലത്ത് തവി (കയില്‍). പണ്ട് മിക്ക കുടുംബങ്ങളിലും ചിരട്ടതവിയായിരുന്നു ഉപയോഗിച്ചിരുന്നത്.
ചെത്തിമിനുക്കിയെടുത്ത ചിരട്ടയില്‍ അലകോ മുളയോ ആണ് തവിക്ക് കണയായി ഉപയോഗിച്ചിരുന്നത്. ഒരുകാലത്ത് കഞ്ഞിയും കറിയും പുഴുക്കുമെല്ലാം വിളമ്പിയിരുന്നത് ചിരട്ട തവി കൊണ്ടായിരുന്നു. മൺകലത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിരട്ടതവി കൊണ്ട് വിളമ്പിയാല്‍ ആ ഭക്ഷണത്തിനുണ്ടാകുന്ന ഗുണം മറ്റേത ്പാത്രത്തില്‍ വെച്ചാലും അലുമിനിയമോ സ്റ്റീലോ തവികൊണ്ട് വിളമ്പിയാലും ലഭിക്കില്ല.
ഒരുകാലത്ത് സദ്യക്ക് പുളിങ്കറിയും ഉപ്പിലിട്ടതും േമാരും ൈതരും മറ്റും വിളമ്പാന്‍ ഉപയോഗിച്ചിരുന്നത് ചിരട്ടതവികളായിരുന്നു. ചിരട്ട ജീര്‍ണ്ണിക്കില്ല. ചിതല്‍ തിന്നില്ല. കാരണം തേക്കിന്‍തടിയിലെ പോലെ ചിരട്ടയിലുമുണ്ട് എണ്ണ.
ചിരട്ടകൊണ്ട് പിെന്നയും പല ഉപയോഗങ്ങളുണ്ട്. പലതരം ശില്‍പങ്ങള്‍, ചെപ്പുകള്‍, ചീര്‍പ്പ്, വാച്ചിന്‍റെ ചങ്ങല, മോതിരം, വളകള്‍, മേശമേലും ഷെല്‍ഫിലും അലങ്കാരമായി വെക്കാന്‍ ഫ്‌ളവര്‍വെയിസ്, നിലവിളക്ക് തുടങ്ങി നിരവധി അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കാനാവും. ചിരട്ട ചെത്തിമിനുക്കി പോളീഷ് ചെയ്താണ് ഇവ നിര്‍മ്മിക്കുന്നത്. ഒരുകാലത്ത്് ഇസ്തിരിപ്പെട്ടിയില്‍ ചിരട്ട കത്തിച്ച്് തുണി തേക്കാന്‍ ഉപയോഗിച്ചിരുന്നു.
അതേപോലെ സ്വര്‍ണ്ണ പണിക്കാര്‍ ധാരാളമായി ചിരട്ട കരി ഉപയോഗിച്ചിരുന്നു. കൂടാതെ ബേക്കറി ബോര്‍മ്മകളിലും (അപ്പക്കൂട്) മറ്റും ചിരട്ടകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. ചിരട്ടയെ ഒരിക്കലും ചില്ലറക്കാരനായി കാണാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.