dairy farm 9878979

ക്ഷീര വികസനത്തിന് കേന്ദ്ര സർക്കാർ പദ്ധതി വിഹിതം വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിലുള്ള ക്ഷീര വികസന പദ്ധതികളായ നാഷനൽ പ്രോഗ്രാം ഫോർ ഡെയറി ഡെവലപ്മെന്റ് (എൻ.പി.ഡി.ഡി), രാഷ്ട്രീയ ഗോകുൽ മിഷൻ എന്നിവക്കുള്ള പദ്ധതി വിഹിതം വർധിപ്പിച്ചു. 2000 കോടിയിൽനിന്ന് 6190 കോടിയായി വർധിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ​അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.

പാൽ ഉൽപാദനം, ശേഖരണം, സംസ്കരണ ശേഷി, ലാബ് പരിശോധന സൗകര്യങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുകയും ആധുനികവത്കരിക്കുകയും ലക്ഷ്യമിട്ടാണ് നടപടി. മൂല്യവർധിത ഉൽപന്നങ്ങളിലൂടെ ക്ഷീര കർഷകർക്ക് വിപണി സാധ്യത വർധിപ്പിക്കുകയും നല്ല വില ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് വാർത്തവിതരണ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

രാഷ്ട്രീയ ഗോകുൽ മിഷന് കീഴിൽ പശുക്കുട്ടി പരിപാലന കേന്ദ്രം സ്ഥാപിക്കാൻ 35 ശതമാനം മൂലധന ചെലവ് സർക്കാർ വഹിക്കും. 15,000 കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യം. ഉയർന്ന ജനിതക ഗുണമുള്ള പശുക്കുട്ടികളെ വാങ്ങുന്ന കർഷകർക്ക് മൂന്നു ശതമാനം പലിശ സബ്സിഡി നൽകും.

Tags:    
News Summary - Central government increases project allocation for dairy development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.