കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച വാ​ഴ​കൃ​ഷി

കാട്ടുപന്നികളുടെ പരാക്രമം; ഹൈറേഞ്ചിൽ കൃഷിഭൂമികള്‍ തരിശാകുന്നു

അ​ടി​മാ​ലി: കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടു​​ക​യാ​ണ്​ ഹൈ​റേ​ഞ്ച്. കൃ​ഷി​ക്കും സ്വൈ​ര്യ​ജീ​വി​ത​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ അ​ധി​കാ​രം ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ല പ​ഞ്ചാ​യ​ത്തു​ക​ളും പു​റം​തി​രി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ​ല​യി​ട​ത്തും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കാ​ര്‍ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് തു​ട​ര്‍ക്ക​ഥ​യാ​യി. കൃ​ഷി​ക്കാ​ര്‍ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല.

വെ​ടി​വെ​ക്കാ​ന്‍ അ​റി​യാ​വു​ന്ന തോ​ക്ക് ലൈ​സ​ന്‍സി​ക​ള്‍ ഹൈ​റേ​ഞ്ചി​ല്‍ ഇ​ല്ലെ​ന്ന രീ​തി​യി​ലാ​ണ് പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ടി​മാ​ലി, കൊ​ന്ന​ത്ത​ടി, മാ​ങ്കു​ളം, മൂ​ന്നാ​ര്‍, രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍വാ​ലി, വാ​ത്തി​കു​ടി, വ​ട്ട​വ​ട, മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍, സേ​നാ​പ​തി തു​ട​ങ്ങി ഹൈ​റേ​ഞ്ചി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ട്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​ത്തി​ല്‍ മൂ​ന്ന് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന​തൊ​ഴി​ച്ചാ​ല്‍ തു​ട​ര്‍ പ്ര​വ​ര്‍ത്ത​നം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​നം​വ​കു​പ്പാ​ക​ട്ടെ ഈ ​അ​വ​സ​രം മു​ത​ലാ​ക്കി മാ​ള​ത്തി​ല്‍ ക​യ​റു​ക​യും ചെ​യ്തു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ കാ​ട്ടു​പ​ന്നി ശ​ല്യം അ​തി രൂ​ക്ഷം. പ​ത്താം​മൈ​ല്‍, ഇ​രു​മ്പു​പാ​ലം, ഒ​ഴു​വ​ത്ത​ടം, പ​ടി​ക്ക​പ്പ്, കൂ​മ്പ​ന്‍പാ​റ, ഇ​രു​ന്നൂ​റേ​ക്ക​ര്‍, മ​ന്നാ​ങ്കാ​ല, മ​ച്ചി​പ്ലാ​വ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ട്. മ​ര​ച്ചി​നി, ചേ​ന, ചേ​മ്പ് തു​ട​ങ്ങി എ​ല്ലാ​ത്ത​രം കി​ഴ​ങ്ങ് വ​ര്‍ഗ്ങ്ങ​ളും വാ​ഴ​യും കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം 200ഓ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ച പ​ന്നി​ക​ള്‍ വീ​ണ്ടും വാ​ഴ​യും ക​പ്പ​യും ന​ശി​പ്പി​ച്ചു.

വേ​ലി​കെ​ട്ടി സം​ര​ക്ഷി​ച്ച സ​മീ​പ​ത്തെ പ​റ​മ്പി​ലെ വാ​ഴ​യും ക​പ്പ​യും പ​യ​റു​മെ​ല്ലാം പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ പ​ല​കു​റി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലും സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​മ്പോ​ടി​ഞ്ഞാ​ലി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന്​ ക​പ്പ, ചേ​മ്പ്, കൂ​വ്വ, കാ​ച്ചി​ല്‍, വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടു​പ​ന്നി​ക​ള്‍ പ​റ​മ്പ് മു​ഴു​വ​ന്‍ കി​ള​ച്ചി​ട്ട നി​ല​യി​ലാ​ണ്.

ഇ​റ​ക്കു​മ​തി​യി​ലേ​ക്ക്​ ഇ​ടു​ക്കി

ക​പ്പ, ചേ​ന, കാ​ച്ചി​ല്‍, കൂ​ര്‍ക്ക, ചേ​മ്പ്, വാ​ഴ തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം കാ​ര്‍ഷി​ക വി​ള​ക​ളും ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്ന ഇ​ടു​ക്കി​യി​ല്‍ ഇ​പ്പോ​ള്‍ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ഏ​ത്ത​പ്പ​ഴം ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ എ​ത്തു​ന്ന​ത്.

ഏ​ത്ത​വാ​ഴ കൃ​ഷി 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ കു​റ​ഞ്ഞു. ക​പ്പ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. പാ​വ​ല്‍, പ​യ​ര്‍ തു​ട​ങ്ങി​യ കൃ​ഷി​ക​ളും ഇ​ല്ലാ​താ​യ​തോ​ടെ ഇ​വ​യും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ കേ​ന്ദ്ര​മാ​യ വ​ട്ട​വ​ട​യി​ലും പ​ച്ച​ക്ക​റി കൃ​ഷി 30 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​ഞ്ഞു.

സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ​പോ​ലും കൃ​ഷി ചെ​യ്യാ​നാ​വാ​തെ

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മു​മ്പെ​ങ്ങു​മി​ല്ലാ​ത വി​ധ​മാ​ണ്​ കാ​ട്ടു​പ​ന്നി ശ​ല്യം. നേ​ര​ത്തെ ആ​ഴ്ച​ക​ളി​ലോ മാ​സ​ങ്ങ​ളി​ലോ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​യി​രു​ന്നു പ​ന്നി ശ​ല്യ​മെ​ങ്കി​ൽ ഇ​പ്പോ​ള്‍ നി​ത്യ​മാ​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ധാ​ന ഭ​ക്ഷ്യ വി​ള​ക​ളി​ല്‍പ്പെ​ടു​ന്ന ക​പ്പ​യും ചേ​ന​യും കാ​ച്ചി​ലും ചേ​മ്പും മ​റ്റു​മാ​ണ് ഇ​വ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന​ത്. സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് അ​ടു​ക്ക​ള​പ്പു​റ​ത്ത് പോ​ലും ​ ഒ​രു കൃ​ഷി​യും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രും കൂ​ടി

കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, പ​ന്നി, കു​ര​ങ്ങ് തു​ട​ങ്ങി എ​ല്ലാ​ത്ത​രം വ​ന്യ​മൃ​ഗ​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും സം​ഹാ​ര താ​ണ്ഡ​വം തു​ട​രു​ന്ന​തി​നാ​ല്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ത​രി​ശാ​യി മാ​റു​ക​യാ​ണ്. ജീ​വ​ഭ​യ​ത്താ​ല്‍ കൃ​ഷി​ക്കാ​ര്‍ പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്. അ​ടി​മാ​ലി, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പാ​ലാ​യ​നം കൂ​ടു​ത​ല്‍. കാ​ട്ടാ​ന ശ​ല്യം അ​തി രൂ​ക്ഷ​മാ​യ കാ​ഞ്ഞി​ര​വേ​ലി​യി​ലാ​ണ് കൂ​ടു​ത​ല്‍ പാ​ലാ​യ​നം. കു​റ​ഞ്ഞ വി​ല​ക്ക് ഭൂ​മി വി​ല്‍പ​ന ന​ട​ത്താ​മെ​ന്ന് വെ​ച്ചാ​ല്‍ വാ​ങ്ങാ​ന്‍ ആ​ളി​ല്ലെ​ന്നാ​ണ് അ​വ​സ്ഥ. മാ​മ​ല​ക്ക​ണ്ടം, ഇ​ഞ്ച​ത്തൊ​ട്ടി മേ​ഖ​ല​യി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും എ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​ണ്. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലും കൃ​ഷി​യി​ട​ങ്ങ​ള്‍ വി​ല്‍പ​ന​ക്ക്​ വെ​ച്ച​ത്​ നി​ര​വ​ധി പേ​രാ​ണ്.

ഉ​രു​ള്‍പൊ​ട്ട​ല്‍ പോ​ലു​ള​ള ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ലും സ​മാ​ന സാ​ഹ​ച​ര്യം നി​ല​നി​ല്‍ക്കു​ന്നു. വെ​ള​ള​ത്തൂ​വ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​മ​ല സി​റ്റി, എ​സ് വ​ള​വ്, പ​ന്നി​യാ​ര്‍ അ​ട​ക്ക​മു​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ച് ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും പാ​ലാ​യ​നം ചെ​യ്തു.

Tags:    
News Summary - prowess of wild boars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.