അടിമാലി: പ്രളയക്കെടുതികളും കാലാവസ്ഥവ്യതിയാനവും കോവിഡ് പ്രതിസന്ധികളുമെല്ലാം തകർത്ത കൃഷിമേഖലക്ക് ആശ്വാസമായി കറുത്ത പൊന്നിന് വില ഉയർന്നെങ്കിലും ഉൽപന്നമില്ലാത്ത കർഷകർ നിരാശയിൽ. 2014ൽ ലഭിച്ച റെക്കോഡ് വില പിന്നീട് പടിപടിയായി കുറഞ്ഞ് 2019ൽ നേർ പകുതിയിൽ താഴെ ആയെങ്കിലും വീണ്ടും വില ഉയർന്ന് ഇപ്പോൾ എട്ട് വർഷത്തിനിടെ ഉയർന്ന നിലയിലെത്തി. കഴിഞ്ഞ വർഷം ഈ സീസണിൽ ഉണ്ടായിരുന്നതിനെക്കാൾ ഇത്തവണ ക്വിൻറലിന് 12,500 രൂപയുടെ വർധനയുണ്ടായി. എന്നാൽ, രോഗബാധയും കാലാവസ്ഥവ്യതിയാനവും കുരുമുളകിെൻറ ഉൽപാദനം കുറച്ചതോടെ കർഷകർക്ക് വിലവർധനയുടെ ഫലം ലഭിക്കാത്ത സ്ഥിതിയാണ്. കുരുമുളക് കിലോക്ക് 510 രൂപയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് കിലോക്ക് 395 രൂപയായിരുന്നു. 2014ൽ ആയിരുന്നു കുരുമുളകിന് റെക്കോഡ് വില ലഭിച്ചത്. ക്വിൻറലിന്73,000 രൂപയിൽ കൂടുതൽ വന്നിരുന്നു. എന്നാൽ, പിന്നീട് വിലയിൽ കുറവുണ്ടായി. കുരുമുളക് ഇറക്കുമതി വന്നതോടെ വില വലിയ തോതിൽ കുറഞ്ഞ് 2019ൽ 34,200 രൂപയോളമെത്തി. ഇറക്കുമതി കുറഞ്ഞതാകാം വില വർധനക്ക് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനം ആരംഭിക്കാനിരിക്കെ ഇറക്കുമതി ഇനിയും കുറഞ്ഞാൽ വില ഇനിയും വർധിക്കുമെന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.