ചെറുവത്തൂർ: കൊയ്യാൻ ആളെ കിട്ടാത്തതിനെ തുടർന്ന് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. പുത്തിലോട്ട് മണിയറ വയലിലെ കൃഷിയാണ് നശിച്ചത്.
മൂപ്പെത്തിയിട്ടും കൊയ്യാൻ ആളുകൾ എത്താത്തതിനെ തുടർന്ന് നെല്ലുകൾ ഒടിഞ്ഞ് പാടത്തേക്ക് വീണു. കതിർമണികൾ ഉതിർന്ന് മുളക്കുന്ന സ്ഥിതിയാണ് പലയിടത്തുമുള്ളത്. അപ്രതീക്ഷിതമായി പെയ്ത മഴയാണ് കർഷകരുടെ സ്വപ്നങ്ങൾ കരിച്ചത്.
ചളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്തുയന്ത്രങ്ങൾക്ക് വയലിൽ ഇറങ്ങാനാകാത്ത സ്ഥിതിയാണ്. വയലിൽ ഇറങ്ങാൻ പലതവണ ശ്രമിച്ചെങ്കിലും ചളിയിൽ താണുപോകുന്നതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മികച്ച വിള ലഭിച്ചിട്ടും അതിെൻറ പ്രയോജനം ലഭിക്കാത്തവരായി പുത്തിലോട്ടെ കർഷകർ.
ഉള്ള കൃഷി കൊയ്തെടുക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹായം തേടുകയാണ് ഭൂരിഭാഗം കർഷകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.